ഹെലികോപറ്റര്‍ ദുരന്തം: മരിച്ചവരില്‍ തൃശൂര്‍ സ്വദേശിയും

 


ADVERTISEMENT

ഹെലികോപറ്റര്‍ ദുരന്തം: മരിച്ചവരില്‍ തൃശൂര്‍ സ്വദേശിയും
ജാം നഗര്‍: ജാം നഗറില്‍ സൈനീക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തില്‍ ഒരു മലയാളി കൂടി ഉള്‍പ്പെട്ടതായി സ്ഥിരീകരിച്ചു. തൃശൂര്‍ അന്നകര സ്വദേശി എം.ശ്രീജിത്ത് ആണ് മരിച്ചത്. ആകെ ഒന്‍പത് പേരാണ്­ ദുരന്തത്തില്‍ മരിച്ചത്.

അതില്‍ തിരുവനന്തപുരം സ്വദേശി മനോജ് വി നായര്‍ ഉള്‍പ്പെട്ടതാ­യി വ്യോമസേന അധികൃതര്‍ അറിയിച്ചിരുന്നു. എം.ഐ 17 ഹെലികോപ്റ്ററുകളാണ്­ കൂട്ടിയിടിച്ചത്. ബുധനാഴ്ച അര്‍ദ്ധരാത്രി 12:25 ഓടെയായിരുന്നു അപകടം. പരിശീലനപറക്കലിനിടയിലാണ്­ അപകടം സംഭവിച്ചതെന്നാണ്­ റിപോര്‍ട്ട്. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

Keywords:  Jam Nagar, Gujarat, Air force officers, Personnel, Killed, Collided, Pilots, Helicopters, National
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia