ഹെഡ് അക്കൗണ്ടന്റ് പഞ്ചായത്ത് ഓഫിസ് കുളിമുറിയില്‍ മരിച്ച നിലയില്‍

 


ADVERTISEMENT

ഇടുക്കി: (www.kvartha.com 22/01/2015) വെള്ളത്തൂല്‍ ഗ്രാമപ്പഞ്ചായത്ത് ഓഫിസിലെ ഹെഡ് അക്കൗണ്ടന്റ് പഞ്ചായത്ത് ഓഫിസിന്റെ കുളിമുറിയില്‍ മരിച്ച നിലയില്‍. ആരക്കുഴ പണ്ടപ്പിള്ളി കരോട്ടുമഠത്തില്‍ കെ. രാമചന്ദ്രന്‍ നായര്‍ (45) ആണു മരിച്ചത്.

ഹെഡ് അക്കൗണ്ടന്റ് പഞ്ചായത്ത് ഓഫിസ് കുളിമുറിയില്‍ മരിച്ച നിലയില്‍പഞ്ചായത്ത് ഓഫിസ് കെട്ടിടത്തില്‍ തന്നെയായിരുന്നു താമസം. രാവിലെ ഓഫിസിലെത്തിയ സ്വീപ്പറാണ് കുളിമുറിയില്‍ ഇദ്ദേഹം വീണു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് കതക് പൊളിച്ച് അകത്തു കടന്നു നോക്കിയപ്പോഴാണ് മരിച്ചതായി ബോധ്യപ്പെട്ടത്. തൊടുപുഴ മണക്കാട് സ്‌കൂളിലെ അധ്യാപിക ആശയാണു ഭാര്യ. മക്കള്‍: വൈഷ്ണവി, ഗായത്രി.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Idukki, Obituary, Head Accountant, Bathroom, Dead, Ramachandran Nair, Panchayath Office.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia