ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: വിവാദമായ കൂത്തുപറമ്പ് വെടിവയ്പു കേസില്‍ മുന്‍മന്ത്രി എം.വി. രാഘവനോടൊപ്പം പ്രതി ചേര്‍ക്കപ്പെട്ട റിട്ട. ഡിവൈഎസ്പി അബ്ദുല്‍ ഹക്കീം ബത്തേരി(69) നിര്യാതനായി.
പ്രതി ചേര്‍ക്കപ്പെട്ടുവെങ്കിലും പിന്നീടു ഹൈക്കോടതി വിട്ടയച്ചിരുന്നു. കാസര്‍കോട് കുമ്പള ബത്തേരി സ്വദേശിയാണ്. 1971ല്‍ പാലക്കാട് പട്ടാമ്പിയില്‍ എസ്ഐ ആയി ജോലിയില്‍ പ്രവേശിച്ച ഹക്കീം കണ്ണൂര്‍ ഡിവൈഎസ്പി ആയിരിക്കെ 1994 നവംബര്‍ 25ന് ആണ് അഞ്ചു ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ മരണത്തിനിടയായ കൂത്തുപറമ്പു വെടിവയ്പു നടന്നത്.
സഹകരണ മന്ത്രിയായിരുന്ന എം.വി. രാഘവന്റെ പൊതുപരിപാടി തടസ്സപ്പെടുത്താനെത്തിയവര്ക്കു നേരെയാണു വെടിവയ്പ്പുണ്ടായത്. എം.വി. രാഘവനെയും അന്നു മന്ത്രിയോടൊപ്പമുണ്ടായിരുന്ന എഎസ്പി രാവാഡ ചന്ദ്രശേഖര്‍, ഡിവൈഎസ്പി ഹക്കീം ബത്തേരി എന്നിവരുള്‍പ്പെടെ ഇരുപതോളം ാേപാലീസുകാരെയും പിന്നീടു കേസില്‍ പ്രതി ചേര്‍ത്തെങ്കിലും നടപടി ഹൈക്കോടതി റദ്ദാക്കി. പിന്നീടു വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഹക്കീമിനെ സര്‍വീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്തിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണത്തിലായിരുന്ന പൊലീസുകാര്‍ക്കു നിയമപരിരക്ഷയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്.
1980കളില്‍ ഉത്തര കേരളത്തില്‍ ഭീതി പരത്തിയ റിപ്പര്‍ ചന്ദ്രനെ പിടികൂടിയതിനു പിന്നിലെ ബുദ്ധികേന്ദ്രവും ഹക്കീം ബത്തേരിയായിരുന്നു. കണ്ണൂര്‍ ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പിയായാണു വിരമിച്ചത്.
Keywords: Kannur, Kerala, kasaragod, Firing, High Court, Obituary, Suspension, Police men, Hakeem Batheri passes away, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
പ്രതി ചേര്‍ക്കപ്പെട്ടുവെങ്കിലും പിന്നീടു ഹൈക്കോടതി വിട്ടയച്ചിരുന്നു. കാസര്‍കോട് കുമ്പള ബത്തേരി സ്വദേശിയാണ്. 1971ല്‍ പാലക്കാട് പട്ടാമ്പിയില്‍ എസ്ഐ ആയി ജോലിയില്‍ പ്രവേശിച്ച ഹക്കീം കണ്ണൂര്‍ ഡിവൈഎസ്പി ആയിരിക്കെ 1994 നവംബര്‍ 25ന് ആണ് അഞ്ചു ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ മരണത്തിനിടയായ കൂത്തുപറമ്പു വെടിവയ്പു നടന്നത്.
സഹകരണ മന്ത്രിയായിരുന്ന എം.വി. രാഘവന്റെ പൊതുപരിപാടി തടസ്സപ്പെടുത്താനെത്തിയവര്ക്കു നേരെയാണു വെടിവയ്പ്പുണ്ടായത്. എം.വി. രാഘവനെയും അന്നു മന്ത്രിയോടൊപ്പമുണ്ടായിരുന്ന എഎസ്പി രാവാഡ ചന്ദ്രശേഖര്‍, ഡിവൈഎസ്പി ഹക്കീം ബത്തേരി എന്നിവരുള്‍പ്പെടെ ഇരുപതോളം ാേപാലീസുകാരെയും പിന്നീടു കേസില്‍ പ്രതി ചേര്‍ത്തെങ്കിലും നടപടി ഹൈക്കോടതി റദ്ദാക്കി. പിന്നീടു വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഹക്കീമിനെ സര്‍വീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്തിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണത്തിലായിരുന്ന പൊലീസുകാര്‍ക്കു നിയമപരിരക്ഷയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്.

Keywords: Kannur, Kerala, kasaragod, Firing, High Court, Obituary, Suspension, Police men, Hakeem Batheri passes away, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.