പഠന സമ്മര്‍ദ്ദത്തെതുടര്‍ന്ന് ഐപിഎസ് ഓഫീസറുടെ മകന്‍ ആത്മഹത്യ ചെയ്തു
Jul 3, 2012, 11:11 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അഹമ്മദാബാദ്: ഗുജറാത്തിലെ ഐപിഎസ് ഓഫീസറുടെ മകന്‍ അത്മഹത്യ ചെയ്തു. പ്ലസ്ടു വിദ്യാര്‍ത്ഥിയായ ഹര്‍ദിക് സിംഗാളാണ് ആത്മഹത്യ ചെയ്തത്.
ഖേഡ ജില്ലയിലെ എസ്പി ജി.എല്‍ സിംഗാളിന്റെ മകനാണ് ഹര്‍ദിക്. പഠന സമ്മര്‍ദ്ദത്തെതുടര്‍ന്ന് ഹര്‍ദിക് വീട്ടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് കുട്ടി ആത്മഹത്യ ചെയ്തത്. സിംഹാളിന്റെ ഭാര്യ മനീഷ പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് മകന്‍ മുറിക്കുള്ളില്‍ തൂങ്ങിനില്‍ക്കുന്നത് കണ്ടത്. തുടര്‍ന്ന് കുട്ടിയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൗമാരക്കാര്‍ക്കിടയില്‍ പഠന സമ്മര്‍ദ്ദം ഏറി വരുന്നതായും ഇത് മാനസീക സമ്മര്‍ദ്ദത്തിന് വഴിയൊരുക്കുന്നതായും സര്‍വ്വേകള്‍ വ്യക്തമാക്കുന്നു. ചിലര്‍ ആത്മഹത്യയില്‍ അഭയം തേടുമ്പോള്‍ മറ്റ് ചിലര്‍ വിഷാദരോഗികളായിത്തീരുന്നു.
Keywords: Ahmedabad, National, Suicide, Student, IPS Officer daughter, Obituary
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
