SWISS-TOWER 24/07/2023

ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ മരിച്ചു

 


ഡല്‍ഹി:(www.kvartha.com 03.06.2014) മുതിര്‍ന്ന ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ഗോപിനാഥ് മുണ്ടെ(64) വാഹനാപകടത്തില്‍ മരിച്ചു. മുണ്ടെ സഞ്ചരിച്ച വാഹനം ചൊവ്വാഴ്ച രാവിലെ 6.20ന് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് വെച്ച് അപകടത്തില്‍ പെടുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മുണ്ടെയെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആശുപത്രിയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. സംസ്‌കാരം ബുധനാഴ്ച മഹാരാഷ്ട്രയില്‍ വെച്ച് നടക്കും.

തന്റെ മണ്ഡലമായ ബീഡില്‍ നടക്കുന്ന സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാന്‍ മുംബൈയിലേക്ക് പോകാന്‍ എയര്‍പോര്‍ട്ടിലേക്ക് തിരിക്കുമ്പോഴാണ് മുണ്ടെയുടെ വാഹനം അപകടത്തില്‍ പെട്ടത്. മുണ്ടെയുടെ അംബാസഡറില്‍ എതിരേ നിന്നും വന്ന ഇന്‍ഡിക കാര്‍ ഇടിക്കുകയായിരുന്നു. കാറിന്റെ പിന്‍സീറ്റിലായിരുന്നു മുണ്ടെ.

പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മുണ്ടെയുടെ മൃതദേഹം ഉച്ചയ്ക്ക് 12 മണിക്ക് ബി ജെ പി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും. മുണ്ടെയുടെ കുടുംബം മുംബൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്. മന്ത്രിയോടൊപ്പം ഉണ്ടായിരുന്ന പേഴ്‌സണല്‍ അസിസ്റ്റന്റും ഡ്രൈവറും സുരക്ഷിതരാണ്. ഇന്‍ഡികയുടെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടെയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചനം രേഖപ്പെടുത്തി.



ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ മരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:  വിദേശമദ്യവുമായി രണ്ട്‌പേര്‍ അറസ്റ്റില്‍

Keywords: Union Rural Development Minister, Gopinath Munde, Passed away, Morning, Road Accident, National Capital, Admitted, AIIMS trauma centre, Way, Delhi airport.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia