ADVERTISEMENT
നാസിക്ക് : പ്രണയത്തെ എതിര്‍ത്തതിന് മാതാവിനെ മകളും അന്യമതസ്ഥനായ കാമുകനും ചേര്‍ന്ന് കുത്തികൊന്ന് പുഴയില്‍ തള്ളി. നാസിക്ക് ഭദ്രകാളി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്. ജൂലായ് ഒന്നിനാണ് കൊല നടന്നത്.
സംഭവത്തെ തുടര്‍ന്ന് ഒളിവില്‍പോയ ഗുരുസിമ്രാന്‍(16), കാമുകന്‍ മോയിന്‍ അസ്ലം ഷെയ്ക്(17) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുസിമ്രാന്റെ മാതാവ് ഗുരുവിന്ദര്‍ കൗര്‍ സിംഗിനെയാണ് കൊലപ്പെടുത്തിയത്.
നാസിക്കിലെ ആര്‍.വൈ.കെ കോളേജില്‍ സഹപാഠികളാണ് സിമ്രാനും അസ്ലം ഷെയ്ക്കും. ഇവരുടെ പ്രണയത്തെ സിമ്രാന്റെ മാതാവ് എതിര്‍ക്കുകയും ഇതേ ചൊല്ലി ജൂലായ് ഒന്നിന് മകളുമായി വാക്കേറ്റമുണ്ടാകുകയും ചെയ്തു.
വീട്ടിലുണ്ടായ ഈ സംഭവം പെണ്‍കുട്ടി കാമുകനെ അന്ന് തന്നെ ഫോണില്‍ അറിയിച്ചു. വിവരമറിഞ്ഞു കുപിതനായ അസ്ലം ഷെയ്ക്ക് ഒരു കത്തിയുമെടുത്ത് കാമുകിയുടെ വീട്ടിലെത്തി പിതാവുമായി മല്‍പ്പിടുത്തമുണ്ടായി. ഇതിനിടയില്‍ ഗുരുവിന്ദര്‍ സിംഗിനെ കാമുകന്‍ കുത്തിമലര്‍ത്തിയ ശേഷം സിമ്രാന്‍ മുഖത്ത് തലയിണയമര്‍ത്തി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. കൊലക്കുറ്റം കമിതാക്കള്‍ പോലീസിനോട് സമ്മതിക്കുകയും ചെയ്തു.
അസ്ലം ഷെയ്ക്കിന്റെ ജ്യേഷ്ഠന്‍ സഹോദരനെ കാണാനില്ലെന്ന് കാണിച്ച് നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് നടുക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

Keywords: Nasik, Maharashtra, Obituary, Killed, Love, River, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.