Found dead | കണ്ണൂര്‍ സ്വദേശിയായ ഫര്‍ണിചര്‍ വ്യാപാരിയെ വയനാട്ടിലെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Dec 1, 2022, 21:25 IST
കണ്ണൂര്‍: (www.kvartha.com) മാനന്തവാടിയിലെ ലോഡ്ജ് മുറിയില്‍ കണ്ണൂര്‍ സ്വദേശിയായ ഫര്‍ണിചര്‍ വ്യാപാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിക്കൂര്‍ പട്ടാന്നൂര്‍ വായാട്ട് വീട്ടില്‍ വി ഫൈസല്‍ (39) ആണ് മരിച്ചത്. ആയിപ്പുഴ പ്ലാസ്റ്റോ ഫര്‍ണിചര്‍ കംപനിയുടെ വര്‍കിങ് പാര്‍ട്ണറായ ഫൈസല്‍ ബുധനാഴ്ച രാത്രിയിലാണ് ലോഡ്ജില്‍ മുറിയെടുത്തത്.
ഉച്ചയായിട്ടും യുവാവ് പുറത്തേക്ക് വരുന്നത് കാണാത്തതിനെ തുടര്‍ന്ന് ലോഡ്ജ് അധികൃതര്‍ റൂം തള്ളിത്തുറന്നപ്പോഴാണ് മുറിയില്‍ ഫൈസലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മാനന്തവാടി മെഡികല്‍ കോളജില്‍ പോസ്റ്റ്മോര്‍ടത്തിന് ശേഷം ഉച്ചയോടെ കൂരാരിയിലെ ഭാര്യ വീട്ടില്‍ എത്തിച്ചതിന് ശേഷം കൂരാരി ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
വി മായിന്‍ - റസിയ ദമ്പതികളുടെ മകനാണ്. ഭാര്യ : നൂറുന്നിസ കൂരാരി.
മക്കള്‍: മുഹമ്മദ് യാസീന്‍, അദ്നാന്‍ (ഇരുവരും ആയിപ്പുഴ ഐഎംഐ സ്‌കൂള്‍ വിദ്യാര്‍ഥികള്‍), റദാന്‍.
സഹോദരങ്ങള്‍: നവാസ്, റശീദ്, സവാദ് (ഇരുവരും സഊദി അറേബ്യ).

Keywords: Latest-News, Kerala, Kannur, Top-Headlines, Obituary, Found Dead, Furniture merchant found dead.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.