ക്വിറ്റ് ഇന്‍ഡ്യ സമരത്തിലുള്‍പെടെ പങ്കെടുത്ത സ്വാതന്ത്ര്യസമര സേനാനി പാപ്പു അന്തരിച്ചു

 



തൃശ്ശൂര്‍: (www.kvartha.com 15.08.2021) സ്വാതന്ത്ര്യ സമര സേനാനി പാപ്പു അന്തരിച്ചു. തൃശ്ശൂര്‍ കൊടകരയിലെ വീട്ടില്‍ തനിച്ചു താമസിച്ചു വരികയായിരുന്നു. ദുര്‍ഗന്ധത്തെ തുടര്‍ന്ന് വീട് പരിശോധിച്ചപ്പോള്‍ ആണ് മരണ വിവരം അറിഞ്ഞത്. മൂന്നു ദിവസം മുന്‍പ് മരണം സംഭവിച്ചിരിക്കാമെന്ന് പൊലീസ് വ്യക്തമാക്കി. 

ക്വിറ്റ് ഇന്‍ഡ്യ സമരത്തിലുള്‍പെടെ പങ്കെടുത്ത സ്വാതന്ത്ര്യസമര സേനാനി പാപ്പു അന്തരിച്ചു



1942 ഇല്‍ ക്വിറ്റ് ഇന്‍ഡ്യ സമരത്തില്‍ പങ്കെടുത്ത് 33 ദിവസം ജയിലില്‍ കിടന്നിട്ടുണ്ട് പാപ്പു. കലക്ടറുടെ ഇടപെടലിനെ തുടര്‍ന്ന് വീട് പുതുക്കി നല്‍കിയിരുന്നെങ്കിലും പെന്‍ഷന്‍ ഉള്‍പെടെയുള്ള കാര്യങ്ങള്‍ ശരിയായിരുന്നില്ല. മൃതദേഹം താലൂക് ആശുപത്രിയിലേക്കു മാറ്റി.

Keywords:  News, Death, Obituary, House, Dead Body, Death, Police, Freedom, Independence-Day-2021, Freedom fighter Pappu dies at home
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia