ബാംഗ്ലൂര്‍: ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ച് കുടുംബത്തിലെ നാല് പേര്‍ വെന്തുമരിച്ചു. ദേശീയപാത 205ല്‍ പളമാനര്‍ ടൗണില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. സാമ്പന്‍ഗിരമ നഗറിലെ സത്യനാരായണ (52), ഭാര്യ മഹാലക്ഷ്മി (45), മക്കളായ പ്രശാന്ത് കുമാര്‍ (27), ദീപ മാല (23) എന്നിവരാണ് മരിച്ചത്.
തിരുപ്പതി ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ദുരന്തമുണ്ടായത്. സത്യനാരായണയാണ് വാന്‍ ഓടിച്ചിരുന്നത്. മഹാലക്ഷ്മിയും ദീപ മാലയും പിറകിലെ സീറ്റില്‍ ഉറക്കത്തിലായിരുന്നു. പ്രശാന്ത് കുമാര്‍ മുന്‍ സീ്റ്റിലാണ് ഇരുന്നത്.
യാത്രക്കിടയില്‍ പിറകിലെ സീറ്റില്‍ നിന്ന് തീ ഉയരുന്നത്കണ്ട് ഇരുവരും പെട്ടന്ന് പുറത്തേക്ക് ചാടുകയും അപ്പോഴേക്കും തീ ആളിപ്പടരുകയും ഇരുവര്‍ക്കും ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. പാണമാനര്‍ പോലീസ് സ്ഥലത്തെത്തി. ബുധനാഴ്ച പുലര്‍ചെ 4.10 ഓടെയാണ് അപകടം ഉണ്ടായത്. വാനിന്റെ ഡോറുകള്‍ തുറക്കാന്‍ പറ്റാത്ത നിലയിലായിരുന്നു.
ചിറ്റൂര്‍ എസ്.പി. കാന്തി റാണ റ്റാറ്റ തീപിടുത്തത്തിന്റെ കാരണത്തെകുറിച്ച് അന്വേഷണം നടത്തിവരികയാണ്. മൃതദേഹങ്ങള്‍ ചിറ്റൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌ക്കരിച്ചു.
Also read:
ഭര്‍ത്താവും രണ്ടാം ഭാര്യയും ക്രൂരമായി മര്‍ദിച്ച് ശരീരം തളര്‍ന്ന യുവതിയെ നാട്ടുകാര്‍ ആശുപത്രിയിലാക്കി
തിരുപ്പതി ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ദുരന്തമുണ്ടായത്. സത്യനാരായണയാണ് വാന്‍ ഓടിച്ചിരുന്നത്. മഹാലക്ഷ്മിയും ദീപ മാലയും പിറകിലെ സീറ്റില്‍ ഉറക്കത്തിലായിരുന്നു. പ്രശാന്ത് കുമാര്‍ മുന്‍ സീ്റ്റിലാണ് ഇരുന്നത്.
Mahalakshmi, Deepa Mala |
ചിറ്റൂര്‍ എസ്.പി. കാന്തി റാണ റ്റാറ്റ തീപിടുത്തത്തിന്റെ കാരണത്തെകുറിച്ച് അന്വേഷണം നടത്തിവരികയാണ്. മൃതദേഹങ്ങള്‍ ചിറ്റൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌ക്കരിച്ചു.
Also read:
ഭര്‍ത്താവും രണ്ടാം ഭാര്യയും ക്രൂരമായി മര്‍ദിച്ച് ശരീരം തളര്‍ന്ന യുവതിയെ നാട്ടുകാര്‍ ആശുപത്രിയിലാക്കി
SUMMARY: Four members of a family from the city died when a van in which they were travelling caught fire on National Highway 205 on the outskirts of Palamaner town on Wednesday morning. The victims—Satyanarayana, 52, his wife, Mahalakshmi, 45, and their children, Prashanth Kumar, 27, and Deepa Mala, 23—were residents of Sampangirama Nagar in the city. They had gone to the temple town of Tirupati and were returning to the city when the accident occurred.
Keywords: Bangalore, Obituary, Accident, Death, National, Van, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.