SWISS-TOWER 24/07/2023

കര്‍ണാടക ഭട്ക്കലില്‍ വാഹനാപകടം: ആറ് മരണം

 


ADVERTISEMENT

കര്‍ണാടക ഭട്ക്കലില്‍ വാഹനാപകടം: ആറ് മരണം
മംഗലാപുരം: ഉത്തരകര്‍ണാടക ജില്ലയിലെ ഭട്ക്കലിലുണ്ടായ വാഹനാപകടത്തില്‍ ആറു പേര്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി 8.45നാണ് സംഭവം. മരണസംഖ്യ ഇനിയും കൂടിയേക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. മംഗലാപുരത്തേക്ക് വരികയായിരുന്ന ടെമ്പോ ട്രാവലര്‍ വാനും മംഗലാപുരത്ത് നിന്ന് ഗുല്‍ബര്‍ഗയിലേക്ക് പോകുകയായിരുന്ന സ്വകാര്യാബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ബസ് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു. ബസ് യാത്രക്കാര്‍ക്കും പരിക്കുണ്ട്.

ടെമ്പോ ട്രാവലറില്‍ സഞ്ചരിച്ച എട്ട് പേരില്‍ ആറു പേരാണ് മരിച്ചത്. രണ്ട് കുട്ടികളും ഒരു സ്ത്രീയും വാന്‍ െ്രെഡവറുമാണ് മരിച്ചത്. മറ്റുള്ളവരുടെ നില ഗുരുതരമാണ്. ഇവരില്‍ രണ്ടുപേര്‍ കുട്ടികളാണ്. ബസില്‍ 42 പേരാണ് ഉണ്ടായിരുന്നത്. ബസ് യാത്രികരില്‍ ചിലര്‍ക്ക് സാരമായ പരിക്കുണ്ട്. പരിക്കേറ്റവരെ ഭട്ക്കല്‍, കുന്താപുരം, ഉഡുപ്പി, മംഗലാപുരം ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കനത്ത മഴയ്ക്കിടയിലാണ് അപകടമുണ്ടായത്. അതിവേഗതയില്‍ നേര്‍ക്ക്‌നേര്‍ വന്ന വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പോലീസും രക്ഷാപ്രവര്‍ത്തകരും നാട്ടുകാരും നേര്‍ന്നാണ് പരിക്കേറ്റവരെ വിവിധ ആശുപത്രികളിലെത്തിച്ചത്. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂര്‍ നേരം ഗതാഗതം തടസ്സപ്പെട്ടു.
കര്‍ണാടക ഭട്ക്കലില്‍ വാഹനാപകടം: ആറ് മരണം

Keywords:  Mangalore, Obituary, Vehicles, Accident

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia