തിരുവനന്തപുരം: (www.kvartha.com 09.06.2016) തിരുവനന്തപുരം നെയ്യാറ്റിന്‍കരക്ക് സമീപം അവണാകുഴിയില്‍ നിയന്ത്രണംവിട്ട ജീപ്പിടിച്ച് ഒരു സ്ത്രീയടക്കം നാലുപേര്‍ മരിച്ചു. ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം.
മരിച്ചവരില്‍ ബൈക്ക് യാത്രികനായ നെല്ലിമൂട് സ്വദേശി ശശി(45), ഓട്ടോ ഡ്രൈവര്‍ രാജേന്ദ്രന്‍, ഓട്ടോയിലുണ്ടായിരുന്ന ചെല്ലക്കുട്ടി(55) എന്നിവരെ തിരിച്ചറിഞ്ഞു. ഒരാളെ തിരുവനന്തപുരം മെഡി. കോളജില്‍ പ്രവേശിപ്പിച്ചു. രാജേന്ദ്രന്റെ മൃതദേഹം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും മറ്റുള്ളവരുടെതു നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയിലുമാണ്.
പൂവാറില്‍നിന്നു ബാലരാമപുരത്തേക്കു പോകുന്ന ദിശയിലായിരുന്നു ജീപ്പ്. അമിത വേഗത്തിലായിരുന്ന ജീപ്പ് രണ്ടു ബൈക്കുകളെയും ഓട്ടോറിക്ഷയെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
അവണാകുഴി ജംക്ഷനിലാണ് ആദ്യത്തെ ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചത്. ശേഷം ഓട്ടോറിക്ഷയിലും മറ്റൊരു ബൈക്കിലും ഇടിക്കുകയായിരുന്നു. ജീപ്പ് ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാര്‍ ആരോപിച്ചു. നാട്ടുകാര്‍ ജീപ്പ് അടിച്ചുതകര്‍ത്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.