N Mohandas | മുന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമിഷണര്‍ എന്‍ മോഹന്‍ദാസ് അന്തരിച്ചു

 



വയനാട്: (www.kvartha.com) മുന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമിഷണര്‍ എന്‍ മോഹന്‍ദാസ് അന്തരിച്ചു. 73 വയസായിരുന്നു. തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം. സംസ്‌കാരം ചെവ്വാഴ്ച വൈകുന്നേരം നാലിന് ഇരുളത്തെ വസതിയായ ഗീതാ ഗാര്‍ഡന്‍സില്‍ നടക്കും. 

തിരുവനന്തപുരം ആറ്റിങ്ങല്‍ കുഴിയില്‍മുക്ക് കുന്നില്‍വീട്ടില്‍ നാണുക്കുട്ടന്‍-നളിനി ദമ്പതികളുടെ മകനാണ്. ഏറെക്കാലമായി വയനാട്ടിലാണ് താമസം. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയാണ്. ഭാര്യ: സൂക്ഷ്മ മോഹന്‍ദാസ്, മക്കള്‍: മനു മോഹന്‍ദാസ്, നീനു മോഹന്‍ദാസ്. മരുമക്കള്‍: ഇന്ദു, സേതു.

N Mohandas | മുന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമിഷണര്‍ എന്‍ മോഹന്‍ദാസ് അന്തരിച്ചു


2001 മുതല്‍ അഞ്ച് വര്‍ഷക്കാലമാണ് തിരഞ്ഞെടുപ്പ് കമിഷണര്‍ ആയിരുന്നത്. ജില്ലാ ജഡ്ജി, പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി ദക്ഷിണമേഖല ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ആറ്റിങ്ങല്‍ നഗരസഭാ തിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥിയായി മത്സരിച്ചു.

Keywords:  News,Kerala,State,Wayanad,Death,Obituary,Election Commission,Politics, Funeral, Former State Election Commissioner N Mohandas Passed Away
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia