Died | പണാറത്ത് കുഞ്ഞി മുഹമ്മദ്: വിടവാങ്ങിയത് നാദാപുരം മേഖലയിലെ മുസ്ലിം ലീഗിന്റെ ദീർഘകാല അമരക്കാരൻ; സംഘര്‍ഷങ്ങളില്‍ സമാധാനശ്രമങ്ങള്‍ക്ക് നേതൃത്വം നല്കിയ നേതാവ്
Jan 13, 2023, 09:52 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) മേപ്പയൂര്‍ മുന്‍ എംഎല്‍എയും മുസ്ലിം ലീഗിന്റെ മുതിർന്ന നേതാവുമായ പണാറത്ത് കുഞ്ഞി മുഹമ്മദിന്റെ (89) നിര്യാണത്തിലൂടെ രാഷ്ട്രീയ കേരളത്തിന് നഷ്ടമായത് മികച്ച സംഘാടകനെ. മുസ്ലിം ലീഗ് സംസ്ഥാന കമിറ്റി അംഗമായിരിക്കെയാണ് അദ്ദേഹം വിടവാങ്ങിയത്. അസുഖബാധിതനായി ഏറെനാളായി വീട്ടിൽ വിശ്രമത്തിലായിരുന്നു. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 11മണിക്ക് എടച്ചേരി നെല്ലൂര്‍ പള്ളിക്ക് സമീപമുള്ള മദ്റസയില്‍ നടക്കും.
ഹൈസ്കൂള്‍ പഠനകാലത്ത് എംഎസ്എഫിലൂടെയാണ് കുഞ്ഞി മുഹമ്മദ് രാഷ്ട്രീയ പ്രവര്‍ത്തനമാരംഭിച്ചത്. 30 വര്‍ഷം നാദാപുരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സ്ഥാനവും രണ്ടുവര്‍ഷം വടകര താലൂക് പ്രസിഡണ്ട് സ്ഥാനവും അലങ്കരിച്ചു. 1965ല്‍ നാദാപുരം മണ്ഡലത്തില്‍ ലീഗ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. എന്നാൽ സിപിഎമിലെ സിഎച് കണാരനോട് പരാജയപ്പെട്ടു. 1977ല്‍ മേപ്പയൂരില്‍ അഖിലേൻഡ്യ ലീഗിലെ എവി അബ്ദുർ റഹ്മാൻ ഹാജിയെ പരാജയപ്പെടുത്തി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
സിപിഎമിന്റെ ശക്തികേന്ദ്രമായ എടച്ചേരി ഗ്രാമപഞ്ചായതില്‍ 12 വര്‍ഷം വൈസ് പ്രസിഡന്റായും രണ്ടുവര്‍ഷം പ്രസിഡന്റായും പ്രവർത്തിച്ചു. നാദാപുരം സംഘര്‍ഷങ്ങളില്‍ സമാധാനശ്രമങ്ങള്‍ക്ക് നേതൃത്വം നല്കിയ നേതാവെന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു.
സിപിഎമിന്റെ ശക്തികേന്ദ്രമായ എടച്ചേരി ഗ്രാമപഞ്ചായതില്‍ 12 വര്‍ഷം വൈസ് പ്രസിഡന്റായും രണ്ടുവര്‍ഷം പ്രസിഡന്റായും പ്രവർത്തിച്ചു. നാദാപുരം സംഘര്‍ഷങ്ങളില്‍ സമാധാനശ്രമങ്ങള്‍ക്ക് നേതൃത്വം നല്കിയ നേതാവെന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു.
Keywords: News, Top-Headlines, Kerala, Muslim-League, Obituary, MLA, Died, Death, MSF, CPM, Kozhikode, Nadapuram, Former MLA and senior Muslim League leader Panarath Kunhi Muhammad passed away.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

