Kareem Kakkad | സിറാജ് ദിനപത്രം മുന്‍ ജെനറൽ മാനജര്‍ കരീം കക്കാട് നിര്യാതനായി

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com) സിറാജ് ദിനപത്രം മുന്‍ ജനറല്‍ മാനജര്‍ മുക്കം കുയ്യിലിലെ അബ്ദുല്‍ കരീം കക്കാട് (48) നിര്യാതനായി. ഞായറാഴ്ച പുലര്‍ചെ കോഴിക്കോട്ടെ ആശുപത്രിയിലായിരുന്നു മരണം. സജീവ സുന്നീ പ്രവര്‍ത്തകനായിരുന്നു. രിസാല വാരിക, സഹായി വാദിസ്സലാം എന്നിവയുടെ ജനറല്‍ മാനജറായും എസ് എസ് എഫ് സംസ്ഥാന സെക്രടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
          
Kareem Kakkad | സിറാജ് ദിനപത്രം മുന്‍ ജെനറൽ മാനജര്‍ കരീം കക്കാട് നിര്യാതനായി

സിറാജ് ദിനപത്രത്തില്‍ നിരവധി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്ന ഇദ്ദേഹം ജീവനക്കാരോട് ഏറെ സ്‌നേഹബന്ധം പുലര്‍ത്തിയ വ്യക്തിയായിരുന്നു. പ്രിന്റിംഗ് രംഗത്ത് വിവിധ സ്ഥാപനങ്ങള്‍ നടത്തിയിരുന്നു.

ഭാര്യ: സുബൈദ. മക്കള്‍: ലദീദ പര്‍വീണ്‍, ലുബൈബ്, ലിയ ഫാത്വിമ.
ഖബറടക്കം ഞായറാഴ്ച വൈകീട്ട് നാല് മണിയോടെ കക്കാട് കുന്നത്ത് പറമ്പ് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords:  Latest-News, Kerala, Kozhikode, Top-Headlines, Obituary, Dead, Died, Journalist, News Paper, Siraj Daily, Former General Manager of Siraj Daily Kareem Kakkad, Kareem Kakkad, Former General Manager of Siraj Daily Kareem Kakkad passed away.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia