ADVERTISEMENT
● എളേരിയിലെ കർഷക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ആദ്യകാല നേതാവായിരുന്നു അദ്ദേഹം
● സിപിഎം ഏരിയാ കമ്മിറ്റിയംഗം, കർഷകസംഘം വില്ലേജ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു
● വെസ്റ്റ് എളേരി സർവീസ് സഹകരണ ബാങ്ക് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്
● പരേതയായ വള്ളിയോട്ട് ലക്ഷ്മിയമ്മയാണ് ഭാര്യ
ചിറ്റാരിക്കൽ: (KVARTHA) സിപിഎം മുൻ നേതാവ് വെസ്റ്റ് എളേരി എളേരിത്തട്ട് കുണ്ടുപൊയിലിലെ ചൂരിക്കാട്ട് വീട്ടിൽ സി കൃഷ്ണൻ നായർ (84) നിര്യാതനായി. എളേരിയിലെ കർഷക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ആദ്യകാല നേതാവായിരുന്നു അദ്ദേഹം.
പൊതുരംഗത്തെ സേവനങ്ങൾ
സിപിഎം അവിഭക്ത എളേരി ലോക്കൽ കമ്മിറ്റി അംഗം, എളേരി ഏരിയാ കമ്മിറ്റിയംഗം, കർഷകസംഘം വില്ലേജ് സെക്രട്ടറി, നിർമാണത്തൊഴിലാളി യൂണിയൻ (സിഐടിയു) വില്ലേജ് സെക്രട്ടറി, വെസ്റ്റ് എളേരി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു.
കുണ്ടുപൊയിൽ ബ്രാഞ്ച് സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച കൃഷ്ണൻ നായർ, സിപിഎം പറമ്പ ലോക്കൽ രൂപീകരണം മുതൽ ദീർഘകാലം ലോക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചു. നിലവിൽ കുണ്ടുപൊയിൽ ബ്രാഞ്ച് അംഗമായിരുന്നു.
കുടുംബവിവരങ്ങളും സംസ്കാരവും
പരേതയായ വള്ളിയോട്ട് ലക്ഷ്മിയമ്മയാണ് ഭാര്യ. വി കെ പ്രഭാകരൻ (ചെന്നടുക്കം ഗവ. എൽപി സ്കൂൾ ജീവനക്കാരൻ), കമലാക്ഷൻ (റിട്ടയേർഡ് ഗ്രേഡ് ടൈപ്പിസ്റ്റ്, മുൻസിഫ് കോർട്ട് കാഞ്ഞങ്ങാട്) എന്നിവർ മക്കളും സുധാലക്ഷ്മി (കോളിയടുക്കം), സീന (കയ്യൂർ) എന്നിവർ മരുമക്കളുമാണ്. സി നാരായണിയമ്മ, പരേതരായ ചുരിക്കാടൻ രാമൻ നായർ, നാരായണൻ നായർ (വില്ലേജ് ഓഫീസർ), തമ്പായിയമ്മ എന്നിവരാണ് സഹോദരങ്ങൾ.
മൃതദേഹം തിങ്കളാഴ്ച വൈകുന്നേരം 3 വരെ എളേരിത്തട്ട് നായനാർ സ്മാരക ഗ്രന്ഥാലയത്തിലും തുടർന്ന് വീട്ടിലും പൊതുദർശനത്തിന് വെച്ചു. സംസ്കാരം വീട്ടുവളപ്പിൽ.
പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: Former CPM leader C. Krishnan Nair (84) passed away in West Eleri, Kasaragod.
#KasargodVartha #CPMKerala #Chittarikkal #KasaragodNews #MalayalamNews #Obituary #LocalNews #AmmuNews
