അബൂദാബിയിലെ ലേബര്‍ ക്യാമ്പില്‍ ഭക്ഷ്യ വിഷബാധ: മൂന്ന് പേര്‍ മരിച്ചു
Jul 14, 2012, 16:40 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അബൂദാബി: അബൂദാബിയിലെ റുവൈസിലെ ലേബര്‍ ക്യാമ്പിലുണ്ടായ ഭക്ഷ്യ വിഷബാധയില്‍ മൂന്ന് പേര്‍ മരിച്ചു. നിരവധി പേരുടെ നില ഗുരുതരമാണ്. രണ്ട് ഇന്ത്യക്കാരുള്‍പ്പെടെ ആറ് പേര്‍ മരിച്ചതായും റിപോര്‍ട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് അക്രമാസക്തരായ തൊഴിലാളികള്‍ ഇവര്‍ സഞ്ചരിക്കുന്ന ബസുകളടക്കം നിരവധി വാഹനങ്ങളും ക്യാംപിനകത്തെ സൂപ്പര്‍മാര്‍ക്കറ്റും അടിച്ചുതകര്‍ത്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് കനത്ത സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്.
മാന്‍ പവര്‍ സപ്ലൈ കമ്പനിയായ സിസ്റ്റംസ് കോണ്‍ട്രാക്ടിങ്ങില്‍ ആയിരക്കണക്കിന് പേര്‍ താമസിക്കുന്നുണ്ട്. ഇവര്‍ ക്യാംപിനകത്തെ മലയാളി ഉടമസ്ഥതയിലുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നാണ് അവശ്യ വസ്തുക്കള്‍ വാങ്ങുന്നത്. ഇവിടെ തന്നെയുള്ള കാന്റീനില്‍ നിന്നാണ് ഇവര്‍ ഭക്ഷണം കഴിക്കുന്നതും. അക്രമാസക്തരായ തൊഴിലാളികള്‍ സൂപ്പര്‍മാര്‍ക്കറ്റ് അടിച്ചുതകര്‍ത്ത ശേഷം സാധനങ്ങള്‍ കൊള്ളയടിച്ചതായും റിപോര്‍ട്ടുണ്ട്.
Keywords: Abu Dhabi, Gulf, Obituary, Food poison, Dead
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
