കാസര്‍­കോ­ട് ഫി­ഷ­റീ­സ് ഡെ­പ്യൂ­ട്ടി ഡ­യ­ര­ക്ടര്‍ ട്രെ­യിന്‍ ത­ട്ടി മ­രി­ച്ച­നി­ല­യില്‍

 


കാസര്‍­കോ­ട് ഫി­ഷ­റീ­സ് ഡെ­പ്യൂ­ട്ടി ഡ­യ­ര­ക്ടര്‍ ട്രെ­യിന്‍ ത­ട്ടി മ­രി­ച്ച­നി­ല­യില്‍
പ­യ്യ­ന്നൂര്‍: കാസര്‍­കോ­ട് ഫി­ഷ­റീ­സ് ഡെ­പ്യൂ­ട്ടി ഡ­യ­രക്ട­റെ ട്രെ­യിന്‍ ത­ട്ടി ­മ­രി­ച്ച­നി­ല­യില്‍ ക­ണ്ടെ­ത്തി. വ്യാ­ഴാഴ്­ച രാ­വി­ലെ 11 മണി­യോ­ടെ­യാ­ണ് പ­യ്യ­ന്നൂര്‍ റെ­യില്‍­വേ­ സ്റ്റേ­ഷ­നു­ സ­മീ­പം കൊ­റ്റി റെ­യില്‍­വേ ഗേ­റ്റി­ന­ടുത്ത്‌ കാസര്‍­കോ­ട് ഫി­ഷ­റീ­സ് ഡെ­പ്യൂ­ട്ടി ഡ­യ­ര­ക്ടറും പ­യ്യ­ന്നൂര്‍ പോ­ലീ­സ് സ്‌­റ്റേ­ഷ­ന് സ­മീ­പം താ­മ­സ­ക്കാ­ര­നുമാ­യ ജീ­വന്‍­ രാ­ജനെ(56)  ട്രെ­യിന്‍ ത­ട്ടി മ­രിച്ച നി­ല­യില്‍ ക­ണ്ടെ­ത്തി­യത്. പ്രമു­ഖ സ്വാ­തന്ത്ര്യ സ­മ­ര­സേ­നാ­നി വി.സി. നാ­രായ­ണ­പോ­തു­വാ­ളി­ന്റെ­യും ക­ണ്ട­മ്പത്ത് എ­ടി­ച്ച നാ­രായ­ണി അ­മ്മ­യു­ടെയും മ­ക­നാ­ണ്.

കാ­ഞ്ഞ­ങ്ങാ­ട്ടെ ഫി­ഷ­റീസ് ഓ­ഫീ­സി­ലേ­ക്കാ­ണെ­ന്ന് പ­റ­ഞ്ഞാ­ണ് ഇ­ദ്ദേ­ഹം വീ­ട്ടില്‍ നിന്നു­മി­റ­ങ്ങി­യത്. ക­ഴി­ഞ്ഞ വര്‍­ഷം മാര്‍­ചില്‍ വി­ര­മി­ക്കാ­നി­രു­ന്ന ഇ­ദ്ദേ­ഹം ഫെ­ബ്രുവ­രി മു­തല്‍ അ­വ­ധി­യി­ലാണ്. പെന്‍­ഷന്‍ പ്രാ­യം 56 ആ­ക്കി­യെ­ങ്കിലും ഇ­ദ്ദേ­ഹം ലീ­വില്‍ ത­ന്നെ­യാ­യി­രു­ന്നു. മ­ര­ണ­ത്തി­നു­ള്ള കാര­ണം വ്യ­ക്ത­മാ­യി­ട്ടില്ല. പ­യ്യ­ന്നൂര്‍ പോ­ലീ­സ് മൃ­ത­ദേ­ഹം ഇന്‍­ക്വ­സ്­റ്റ് ന­ടത്തി. പ­രി­യാ­രം മെ­ഡി­ക്കല്‍ കോ­ളേ­ജ് ആ­ശു­പ­ത്രി­യില്‍ പോ­സ്റ്റു­മോര്‍­ട­ത്തി­നു ശേ­ഷം വെ­ള്ളി­യാഴ്­ച രാ­വി­ലെ 10 മ­ണി­ക്ക് മു­കു­ന്ദ ആ­ശു­പ­ത്രി­ക്ക് സ­മീപ­ത്തെ സ­മുദാ­യ ശ്­മ­ശാ­ന­ത്തില്‍ സം­സ്­ക­രി­ക്കും. ഭാ­ര്യ പി­ലാ­ത്ത­റ യു.പി. സ്­കൂ­ളിലെ അ­ധ്യാ­പി­ക പി.പി. ഗീ­ത. മക്കള്‍: അ­ശ്വിന്‍ (എ­ഞ്ചി­നീ­യര്‍ തി­രു­വ­ന­ന്ത­പു­രം), അര്‍ച­ന (ക­ണ്ണൂര്‍ എ­ഞ്ചി­നീ­യ­റിം­ഗ് കോ­ളേ­ജ് വി­ദ്യാര്‍­ത്ഥിനി).

Keywords:  Obituary, Payyannur, Kasaragod, Train Accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia