Obitaury | നീലേശ്വരത്ത് പടക്കശേഖരത്തിന് തീപ്പിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു; മരണ സംഖ്യ അഞ്ചായി ഉയർന്നു


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രജിത് മരിച്ചു.
● കിണാവൂർ സ്വദേശിയായ രജിത് കെഎസ്ഇബിയിൽ ഡ്രൈവറായിരുന്നു.
● അപകടത്തിൽ പലർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്
കാസർകോട്: (KVARTHA) നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിൽ കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപ്പിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. മംഗളൂരു എജെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രജിത് (28) ആണ് മരിച്ചത്.
കിണാവൂർ സ്വദേശിയായ രഞ്ജിത്ത് കെഎസ്ഇബിയിൽ ഡ്രൈവറായിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. രജിത്തിന്റെ സുഹൃത്തുക്കളായ ബിജു, രതീഷ്, സന്ദീപ് എന്നിവരും മരണപ്പെട്ടിരുന്നു. ഇവർ ഒരുമിച്ചാണ് തെയ്യംകെട്ടിന് പോയത്.

ഇവർക്ക് പുറമെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തുരുത്തി ഓർക്കളത്തെ ഷബീൻ രാജും (19) മരിച്ചു. കിണാവൂരിലെ മുണ്ടോട്ട് കുഞ്ഞിരാമൻ, ഉഷ ദമ്പതികളുടെ മകനാണ് മരിച്ച രജിത്ത്. ഗോപികയാണ് രജിത്തിന്റെ ഭാര്യ. ഒരു വയസുള്ള കുഞ്ഞുണ്ട്. സഹോദരൻ സജിൻ.
#KeralaAccident #Nileshwaram #FirecrackerTragedy #TempleFestival #KeralaNews #RIP