ഇരവിപേരൂരില്‍ പടക്ക നിര്‍മാണശാലയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

 


ADVERTISEMENT

പത്തനംതിട്ട: (www.kvartha.com 17.02.2018) ഇരവിപേരൂരില്‍ പ്രത്യക്ഷ രക്ഷാ ദൈവ സഭ (പിആര്‍ഡിഎസ്) ആസ്ഥാനത്തുണ്ടായ വെടിക്കെട്ടപകടത്തില്‍ ഒരാള്‍ മരിക്കുകയും ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രത്യക്ഷരക്ഷാ ദൈവസഭാ സ്ഥാപകന്‍ പൊയ്കയില്‍ ശ്രീകുമാര ഗുരുദേവന്റെ 140-ാം ജന്മദിന വാര്‍ഷിക ആഘോഷത്തിനിടെയാണ് അപകടം. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ് തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ എത്തിച്ചയാളാണു മരിച്ചത്.

വഴിപാടിനായുള്ള പടക്കങ്ങള്‍ നിര്‍മിക്കുന്നതിനിടെ ശനിയാഴ്ച രാവിലെയോടെയാണ് തീപിടുത്തമുണ്ടായത്. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. വഴിപാടിനായി കതിനയില്‍ വെടിമരുന്ന് നിറയ്ക്കുന്നതിനിടെയായിരുന്നു അപകടം. വെടിക്കെട്ട് തൊഴിലാളികളായ മൂന്നു പേര്‍ക്കും വെടിവഴിപാട് കണ്ടുനിന്ന നാലു പേര്‍ക്കുമാണ് പൊള്ളലേറ്റത്.

ഇരവിപേരൂരില്‍ പടക്ക നിര്‍മാണശാലയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

അതേസമയം, പോലീസിന്റെയോ ഫയര്‍ ഫോഴ്‌സിന്റെയോ അനുമതി ഇല്ലാതെയാണ് ഇവിടെ വെടിവഴിപാട് നടത്തിയതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അപകട വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകരെ വിശ്വാസികള്‍ തടഞ്ഞതായും ആക്രമിക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്.

Keywords: Fire broke out prds at Eraviperoor, Pathanamthitta, News, Local-News, Injured, Medical College, hospital, Treatment, Accidental Death, Obituary, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia