മെഡികല്‍ കോളജിലെ കോവിഡ് വാര്‍ഡില്‍ തീപിടുത്തം; ഒരു രോഗി മരിച്ചു

 


കൊല്‍കത്ത: (www.kvartha.com 29.01.2022) മെഡികല്‍ കോളജിലെ കോവിഡ് വാര്‍ഡിലുണ്ടായ തീപിടുത്തത്തില്‍ ഒരു രോഗി മരിച്ചു. പശ്ചിമ ബെന്‍ഗാളിലെ ബര്‍ദ്വാന്‍ മെഡികല്‍ കോളജിലെ കോവിഡ് വാര്‍ഡിലുണ്ടായ തീപിടുത്തത്തില്‍ ഈസ്റ്റ് ബര്‍ദ്വാന്‍ സ്വദേശിനി സന്ധ്യാറോയി (60) ആണ് മരിച്ചത്.

ശനിയാഴ്ച പുലര്‍ച്ചെയാണ് ആശുപത്രിയിലെ രാധാറാണി വാര്‍ഡില്‍ തീപിടുത്തമുണ്ടായത്. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം കോവിഡ് രോഗികള്‍ക്കുള്ള പ്രത്യേക വാര്‍ഡായി സജ്ജീകരിച്ചതായിരുന്നു രാധാറാണി വാര്‍ഡ്. അതേസമയം തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

മെഡികല്‍ കോളജിലെ കോവിഡ് വാര്‍ഡില്‍ തീപിടുത്തം; ഒരു രോഗി മരിച്ചു

തീ പടരുന്നത് ശ്രദ്ധയില്‍പെട്ട രോഗികളുടെ ബന്ധുക്കള്‍ ഉടന്‍തന്നെ തീ അണയ്ക്കാന്‍ ശ്രമിക്കുകയും പിന്നാലെ പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. ഒരുമണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണവിധേയമായത്.

അതേസമയം കോവിഡ് വാര്‍ഡില്‍ തീപിടുത്തമുണ്ടായതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ ഫോറന്‍സിക് പരിശോധന നടത്തുമെന്നും അഞ്ചംഗ സമിതിയെ നിയോഗിച്ചതായും ബര്‍ദ്വാന്‍ മെഡികല്‍ കോളജ് പ്രിന്‍സിപല്‍ പ്രബിര്‍ സെന്‍ഗുപ്ത പറഞ്ഞു.

Keywords:  Fire breaks out at Bengal's Burdwan medical college Covid ward, 1 patient dies, Kolkata, News, West Bengal, Massive Fire, Dead, Patient, Hospital, Obituary, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia