പ്രശസ്ത പാചക വിദഗ്ധനും ചലച്ചിത്ര നിര്‍മാതാവുമായ കെ നൗശാദ് അന്തരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


പത്തനംതിട്ട: (www.kvartha.com 27.08.2021) പ്രശസ്ത പാചക വിദഗ്ധനും ചലച്ചിത്ര നിര്‍മാതാവുമായ കെ നൗശാദ്(55) അന്തരിച്ചു. തിരുവല്ല ബിലീവേഴ്‌സ് മെഡികല്‍ കോളജ് ആശുപത്രിയില്‍വച്ച് വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. ഉദര, നട്ടെല്ല് സംബന്ധ രോഗങ്ങള്‍ക്ക് ഒരു വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു. ഖബറടക്കം ഉടന്‍ തന്നെ നടക്കും.
Aster mims 04/11/2022

പ്രമുഖ കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ 'നൗശാദ് ദ് ബിഗ് ഷെഫി'ന്റെ ഉടമയാണ്. മൂന്നു പതിറ്റാണ്ടായി പാചക രംഗത്തുള്ള നൗശാദ് ആയിരക്കണക്കിനു വിവാഹങ്ങള്‍ക്കു ഭക്ഷണം ഒരുക്കിയിട്ടുണ്ട്. കോളജ് വിദ്യാഭ്യാസത്തിനു ശേഷം ഹോടെല്‍ മാനേജ്‌മെന്റ് പഠിച്ച നൗശാദ് കേറ്ററിങ് ബിസിനസില്‍ പുതിയ സാധ്യതകള്‍ കണ്ടെത്തുകയും വികസിപ്പിക്കുകയും ചെയ്തു. നൗശാദ് ദ് ബിഗ് ഷെഫ് എന്ന റസ്റ്ററന്റ് ശൃംഖലയും പ്രശസ്തമാണ്. ടെലിവിഷന്‍ പാചക പരിപാടികളില്‍ അവതാരകനായിട്ടുണ്ട്.

പ്രശസ്ത പാചക വിദഗ്ധനും ചലച്ചിത്ര നിര്‍മാതാവുമായ കെ നൗശാദ് അന്തരിച്ചു


നൗശാദ് കേറ്ററിങ് വിദേശങ്ങളിലടക്കം പ്രശസ്തമായി. തിരുവല്ലയില്‍ റസ്റ്റോറന്റും കേറ്ററിങ് സെര്‍വീസും നടത്തിയിരുന്ന പിതാവില്‍നിന്നാണ് നൗശാദിന് പാചക താല്‍പര്യം പകര്‍ന്നുകിട്ടിയത്. 

ബ്ലെസി എന്ന സംവിധായകനെ മലയാള സിനിമയ്ക്കു സമ്മാനിച്ച  'കാഴ്ച' എന്ന സിനിമയുടെ നിര്‍മാതാവായിരുന്നു. നിര്‍മാണ രംഗത്ത് നൗശാദിന്റെ ആദ്യ സംരംഭമായിരുന്നു കാഴ്ച. പിന്നീട്, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല എന്നീ സിനിമകള്‍ കൂടി നിര്‍മിച്ചു. 

മൂന്നു വര്‍ഷം മുന്‍പ് ഉദര സംബന്ധമായ രോഗത്തിനു നൗശാദ് ചികിത്സ തേടിയിരുന്നു. ഭാരം കുറയ്ക്കുന്നതുള്‍പെടെയുള്ള ചികിത്സ വിജയിച്ചെങ്കിലും നട്ടെല്ലിനുണ്ടായ തകരാറിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെ കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. പിന്നീടാണ് തിരുവല്ലയിലേക്ക് മാറ്റിയത്.  

രണ്ടാഴ്ച മുന്‍പ് ഹൃദയാഘാതത്തെ തുടര്‍ന്ന് നൗശാദിന്റെ ഭാര്യ ഷീബ മരിച്ചിരുന്നു. ഏകമകള്‍: നഷ് വ.

Keywords:  News, Kerala, State, Death, Obituary, Entertainment, Cinema, Food, Treatment, Hospital, Health, Film producer and chef Noushad passes away
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia