Obituary | ഹിറ്റ് സിനിമകളുടെ എഡിറ്റര്‍ കെ പി ഹരിഹരപുത്രന്‍ അന്തരിച്ചു; അനുശോചനവുമായി സഹപ്രവര്‍ത്തകര്‍
Aug 26, 2023, 11:36 IST
തിരുവനന്തപുരം: (www.kvartha.com) മലയാള സിനിമയിലെ പ്രമുഖ ചലച്ചിത്ര എഡിറ്റര്‍ കെ പി ഹരിഹരപുത്രന്‍ (79) അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം രണ്ട് മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും.
ഏകദേശം 80 സിനിമകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 1944 ജനുവരി മൂന്നിനാണ് ജനനം. സുഖമോ ദേവി, പഞ്ചാബി ഹൗസ്, മായാവി, പാണ്ടിപ്പട, വടക്കുംനാഥന്‍, ചോക്ലേറ്റ്, ചതിക്കാത്ത ചന്തു, ചതിക്കാത്ത ചന്തു, തെങ്കാശിപട്ടണം, പുലിവാല്‍ കല്യാണം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റര്‍ ആയിരുന്നു കെ പി ഹരിഹര പുത്രന്‍.
മലയാള ചലച്ചിത്രരംഗത്ത് അസിസ്റ്റന്റ് എഡിറ്റര്‍, അസോസിയേറ്റ് എഡിറ്റര്‍, എഡിറ്റര്‍, എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1971-ല്‍ 'വിലയ്ക്ക് വാങ്ങിയ വീണ' എന്ന സിനിമയിലൂടെയാണ് അസിസ്റ്റന്റ് ഡയറക്ടറായി അദ്ദേഹം സിനിമാ ലോകത്ത് എത്തുന്നത്. അതേവര്‍ഷം വിത്തുകള്‍ എന്ന ചിത്രത്തിലൂടെ കെ ശങ്കുണ്ണിയുടെ അസോസിയേറ്റ് എഡിറ്ററായി സേവനമനുഷ്ഠിച്ചു.
50 വര്‍ഷത്തോളം സിനിമയില്‍ സജീവമായിരുന്ന അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് സപഹപ്രവര്‍ത്തകര്‍ രംഗത്തെത്തി. 'പ്രിയപ്പെട്ട ഹരിഹരപുത്രന്‍ സാറിന് ആദരാഞ്ജലികള്‍. മലയാളത്തില്‍ പ്രശസ്തമായ ഒരുപാട് ചിതങ്ങളുടെ Film Editor ആയിരുന്ന പുത്രന്‍ സാറിന്റെ ദേഹവിയോഗതത്തില്‍ പ്രാര്‍ത്ഥനയോടെ', എന്നാണ് അനുശോചനം അറിയിച്ചുകൊണ്ട് മധുപാല്‍ കുറിച്ചത്.
Keywords: News, Kerala, Kerala-News, News-Malayalam, Obituary, Obituary-News, Film Editor, KP Hariharaputhran, Passed Away, Death, Film Editor KP Hariharaputhran passed away.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.