Kochu Preman | ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധേയനായ സിനിമാ നടൻ കൊച്ചുപ്രേമൻ അന്തരിച്ചു
Dec 3, 2022, 16:25 IST
തിരുവനന്തപുരം: (www.kvartha.com) ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധേയനായ സിനിമാ നടൻ കൊച്ചുപ്രേമൻ (68) അന്തരിച്ചു. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയിൽ ശനിയാഴ്ച വൈകീട്ടോടെയാണ് മരണപ്പെട്ടത്.
250 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തന്റെ സ്വതസിദ്ധമായ സംഭാഷണ ശൈലിലൂടെയാണ് കൊച്ചുപ്രേമൻ മലയാളികളുടെ പ്രിയങ്കരനായത്. നാടകത്തിലൂടെയാണ് അദ്ദേഹം സിനിമയിലെത്തിയത്. 1979-ൽ റിലീസായ 'ഏഴു നിറങ്ങൾ' ആണ് ആദ്യ സിനിമ.
Keywords: Kerala,News,Top-Headlines,Latest-News, Obituary, Cinema, Actor, Thiruvananthapuram, Film actor Kochu Preman passed away.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.