Obituary | ബെല്‍ത്തങ്ങാടിയില്‍ വിഷ കൂണുകള്‍ കഴിച്ച് അച്ഛനും മകനും മരിച്ചു
Nov 23, 2022, 18:02 IST
ബെല്‍ത്തങ്ങാടി: (www.kvartha.com) ദക്ഷിണ കന്നഡയിലെ ബെല്‍ത്തങ്ങാടിയില്‍ വിഷ കൂണുകള്‍ കഴിച്ച് അച്ഛനും മകനും മരിച്ചു. പടുവെട്ട് താലൂകിലെ പല്ലാഡ പാല്‍ക എന്ന പ്രദേശത്തു നിന്നുമാണ് ദാരുണമായ സംഭവം റിപോര്‍ട് ചെയ്തത്. 80കാരനായ ഗുരുവയും 41കാരനായ മകന്‍ ഒഡിയപ്പയുമാണ് മരിച്ചത്.
ഇരുവരുടെയും മൃതദേഹങ്ങള്‍ വീട്ടിനടുത്ത് നിന്നും ചൊവ്വാഴ്ച കണ്ടെത്തി. ഗുരുവ മക്കളായ ഒഡിയപ്പയ്ക്കും കര്‍തയ്ക്കും ഒപ്പമാണ് താമസിച്ചിരുന്നത്. കുടുംബം കടുത്ത ദാരിദ്ര്യത്തിലാണ് കഴിഞ്ഞ് പോന്നിരുന്നതെന്ന് അയല്‍വാസികള്‍ പറഞ്ഞതായുള്ള റിപോര്‍ടുകള്‍ പുറത്തുവരുന്നുണ്ട്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
അടുത്തുള്ള കാട്ടില്‍ നിന്നും ലഭിച്ച കൂണ്‍ പാകം ചെയ്ത് കറി വെച്ചത് ഒഡിയപ്പയാണ്. ഈ സമയത്ത് കര്‍ത നഗരത്തിലേക്ക് പോയിരുന്നു. രാത്രി അദ്ദേഹം തിരികെ വന്നുമില്ല. രാവിലെ കര്‍ത തിരിച്ചെത്തിയപ്പോഴാണ് സഹോദരനെയും അച്ഛനെയും വീടിന് മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ധര്‍മസ്ഥല പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറും. സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്ത പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് അറിയിച്ചു.
Keywords: Father, son die after consuming poisonous mushroom in Karnataka, Karnataka, News, Dead Body, Obituary, Police, Probe, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.