Died | പിതാവിന് പിന്നാലെ, കാര്‍ കിണറ്റില്‍ വീണ് പരുക്കേറ്റ മകനും മരിച്ചു; മലയോരത്തെ നടുക്കി ഇരട്ട മരണം

 


കണ്ണൂര്‍: (www.kvartha.com) കാര്‍ കിണറ്റില്‍ വീണ് പിതാവിന് പിന്നാലെ മകനും മരണമടഞ്ഞു. ആലക്കോട് കരുവഞ്ചാല്‍ നെല്ലിക്കുന്നിലാണ് അപകടം നടന്നത്. താരമംഗലത്ത് മാത്തുക്കുട്ടി (60), വിന്‍സ് (18) എന്നിവരാണ് മരിച്ചത്. അപകടം നടന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മാത്തുക്കുട്ടിയും വൈകുന്നേരം മൂന്നുമണിയോടെ പുത്രനും മരണമടയുകയായിരുന്നു. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു വിന്‍സ്. ബുധനാഴ്ച രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്.
          
Died | പിതാവിന് പിന്നാലെ, കാര്‍ കിണറ്റില്‍ വീണ് പരുക്കേറ്റ മകനും മരിച്ചു; മലയോരത്തെ നടുക്കി ഇരട്ട മരണം

കാര്‍ റിവേഴ്സ് ഗിയറിലെടുക്കുമ്പോള്‍ നിയന്ത്രണം വിട്ടു കിണറ്റിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും തളിപ്പറമ്പില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്സുമാണ് മാത്തുക്കുട്ടിയെയും ബിന്‍സിനെയും പുറത്തെടുത്തത്. തൊട്ടടുത്ത ആലക്കോട്സ ഹകരണാശുപത്രിയിലെത്തിച്ചുവെങ്കിലും മാത്തുക്കുട്ടി മരണമടയുകയായിരുന്നു.

കഴിഞ്ഞ ദിവസം അഭിഷിക്തനായ മാനന്തവാടി സഹായമെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലത്തിന്റെ സഹോദരനാണ് മാത്തുക്കുട്ടി. ബിഷപ്പിന്റെ കാര്‍ സഹോദരന് നല്‍കുകയായിരുന്നു. ഇതാണ് അപകടത്തില്‍പ്പെട്ടത്. പരേതരായ ലൂകോസ്- അന്നക്കുട്ടി ദമ്പതികളുടെ മകനാണ് മാത്തുക്കുട്ടി. ഭാര്യ: ഷൈജ. മറ്റുമക്കള്‍: ആന്‍സ്, ലിസ്, ജിസ്. മറ്റു സഹോദരന്‍ ജോയി.

ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ആലക്കോട് പൊലീസ് സംഭവത്തെ കുറിച്ചു അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Keywords:  Latest-News, Kerala, Kannur, Top-Headlines, Obituary, Died, Accident, Accidental Death, Injured, Father, son dead after car falls into well in Kerala.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia