Obituary | പുഴയില്‍ നീന്തല്‍ പരിശീലിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു

 


ADVERTISEMENT

ഇരിട്ടി: (www.kvartha.com) കൊട്ടിയൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും ദാരുണമായി മുങ്ങിമരിച്ചു. കേളകം ഒറ്റപ്ലാവിലെ നെടുമറ്റത്തില്‍ ലിജോ ജോസ് (32), ആറുവയസുകാരനായ മകന്‍ നെബിന്‍ ജോസഫ് എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11.30 മണിയോടെയാണ് അപകടമുണ്ടായത്. ഇരട്ട തോട് ബാവലി പുഴയിലെ താല്‍കാലിക തടയിണയില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും.

Obituary | പുഴയില്‍ നീന്തല്‍ പരിശീലിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു

നീന്തല്‍ പരിശീലിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ മകന്‍ പുഴയുടെ അടിത്തട്ടിലെ ചെളിയില്‍ അകപ്പെടുകയായിരുന്നു. മകനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് പിതാവും അപകടത്തില്‍പ്പെട്ടത്. നാട്ടുകാര്‍ ഇരുവരെയും പേരാവൂര്‍ താലൂക് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി തലശേരി ജെനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കൊട്ടിയൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Keywords: Kannur, Kerala, News, Father, Son, Drowned, River, Accident, Natives, Hospital, Dead Body, Obituary, Top-Headlines, Father and son drowned while learning to swim in river.
< !- START disable copy paste -->
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia