പയ്യന്നൂര്‍: ഇരുമ്പ് തോട്ടികൊണ്ട് മാങ്ങ പറിക്കുന്നതിനിടയില്‍ തോട്ടി വൈദ്യുതി ലൈനില്‍ തട്ടി അച്ഛനും മകളും ഷോക്കേറ്റ് മരിച്ചു. അന്നൂര്‍ അമ്പലത്തിനടുത്ത് കല്ലറ വീട്ടില്‍ ബാലകൃഷ്ണന്‍ (58), മകള്‍ ബിന്ദു (30) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ട് മണിക്കാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
അലുമിനിയം ഏണിയില്‍ കയറി ബാലകൃഷ്ണന്‍ മാങ്ങ പറിക്കുകയായിരുന്നു. മകള്‍ ബിന്ദു താഴെ നിന്ന് ഏണി പിടിച്ചു നിന്നിരുന്നു. ബാലകൃഷ്ണന്റെ കയ്യിലുണ്ടായിരുന്ന ഇരുമ്പ് തോട്ടി തെന്നിമാറി സമീപത്തെ 110 കെ.വി. ലൈനില്‍ തട്ടുകയായിരുന്നു. ഇതോടെ അച്ഛനും മകളും തെറിച്ചുവീണു. ശബ്ദംകേട്ട വീട്ടുകാരും നാട്ടുകാരും ഓടിയെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരുടേയും ജീവന്‍ രക്ഷിക്കാനായില്ല.
ബിന്ദുവിന്റെ ഭര്‍ത്താവ് നേരത്തെ മുംബൈയില്‍ വാഹനാപകടത്തില്‍ മരിച്ചിരുന്നു. ബാലകൃഷ്ണന്‍ കുഞ്ഞിമംഗലം കാറന്താട്ട് ഫഌര്‍ മില്‍ നടത്തിവരികയായിരുന്നു. ഭാര്യ: സതി. മറ്റുമക്കള്‍: വിദ്യ, ബിജു (സിംഗപ്പൂര്‍). പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Keywords: Father, Daughter, Obituary, Payyannur, Kasaragod
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.