Tragedy | വാഹനാപകടത്തിൽ പരുക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു
● കൂവേരിയിൽ ഒന്നര വർഷം മുൻപാണ് അപകടം നടന്നത്.
● ചികിത്സയിലിരിക്കെ പിതാവും നേരത്തെ മരിച്ചിരുന്നു.
● കാർ ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കണ്ണൂർ: (KVARTHA) കൂവേരിയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ഒന്നര വർഷത്തോളം ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന എം വി രതീഷ് (39) ആണ് മരിച്ചത്.
2023 മാർച്ച് 18-ന് ജ്യേഷ്ഠന്റെ ഭാര്യയെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ച് മടങ്ങുമ്പോൾ കീച്ചേരി വളവിൽ വെച്ച് രതീഷ് ഓടിച്ചിരുന്ന കാർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഈ അപകടത്തിൽ രതീഷിന്റെ മാതാപിതാക്കൾക്കും പരിക്കേറ്റിരുന്നു.
ചികിത്സയിലിരിക്കെ രതീഷിന്റെ പിതാവ് എ കൃഷ്ണനും മരണപ്പെട്ടിരുന്നു. കുടുംബത്തെ ദുഃഖത്തിലാഴ്ത്തിയാണ് രതീഷിന്റെയും വിയോഗം. പരേതനായ എ. കൃഷ്ണന്റെയും എം വി നാരായണിയുടെയും മകനാണ് രതീഷ്. ഭാര്യ: വി.വി. രേഷ്മ. മക്കൾ: സോനു ആർ. കൃഷ്ണ, ധ്യാൻ കൃഷ്ണ. സഹോദരങ്ങൾ: പ്രിയേഷ്, പ്രതീഷ്.
#KannurAccident #RoadTragedy #KeralaNews #Obituary #AccidentNews #RIP