'വേനല്‍മഴയില്‍ വിളകള്‍ നശിച്ചു'; തിരുവല്ലയില്‍ കര്‍ഷകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Apr 11, 2022, 09:29 IST
തിരുവല്ല: (www.kvartha.com 11.04.2022) കര്‍ഷകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല നിരണം സ്വദേശി രാജീവാണ് (49) മരിച്ചത്. രാവിലെ നെല്‍പ്പാടത്തിന്റെ കരയിലാണ് രാജീവിനെ തൂങ്ങിയ മരിച്ച നിലയില്‍ അയല്‍വാസികള്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
കൃഷി ആവശ്യത്തിന് രാജീവ് ബാങ്കില്‍ നിന്നും വായ്പ എടുത്തിരുന്നു. കൃഷി നഷ്ടമായതിനെ തുടര്‍ന്ന് കട ബാധ്യത ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ തവണ നെല്‍കൃഷി നഷ്ടത്തിലായി. ഇത്തവണ വേനല്‍മഴയില്‍ എട്ട് ഏകര്‍ കൃഷി നശിച്ചു. ഇക്കാരണങ്ങളാള്‍ രാജീവ് നിരാശയിലായിരുന്നെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
സംഭവസ്ഥലത്തെത്തിയ പൊലീസ് മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.