പോലീസിന് കത്തെഴുതിവെച്ച് മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു; മരണത്തില്‍ ദുരൂഹത

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 04.02.2018) പോലീസിന് കത്തെഴുതി വെച്ച് മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു. തിരുവനന്തപുരം ശാസ്തമംഗലം പണിക്കേഴ്‌സ് ലെയ്ന്‍ എഫ്43 വനമാലിയില്‍ റിട്ട.പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥന്‍ സുകുമാരന്‍ നായര്‍ (65), ഭാര്യ ആനന്ദവല്ലി (60), മകന്‍ സനത് (40) എന്നിവരാണ് മരിച്ചത്. ഇവരെ വീട്ടിനുള്ളില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഫാനില്‍ കയറിട്ടാണ് തൂങ്ങിയത്. മൂന്നു മുറികളിലായിട്ടായിരുന്നു മൃതദേഹങ്ങള്‍ കാണപ്പെട്ടതെന്നും പോലീസ് അറിയിച്ചു.

ശനിയാഴ്ച വൈകിട്ടാണ് സംഭവം പുറത്തറിയുന്നത്. ആത്മഹത്യ ചെയ്യുമെന്നു കാണിച്ച് ഈ മാസം ഒന്നാം തീയതി മ്യൂസിയം പോലീസിന് വീട്ടുകാര്‍ കത്തയിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. കത്ത് വൈകിട്ട് ഏഴുമണിയോടെ കിട്ടിയതനുസരിച്ചു മ്യൂസിയം പോലീസ് വീട്ടിലെത്തിയപ്പോഴേക്കും മൂവരും തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.

പോലീസിന് കത്തെഴുതിവെച്ച് മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു; മരണത്തില്‍ ദുരൂഹത

മൃതദേഹങ്ങള്‍ക്ക് രണ്ടുദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ച രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടത്താന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

തങ്ങള്‍ ആത്മഹത്യ ചെയ്യുകയാണെന്നും ബന്ധുക്കളെ വിവരമറിയിക്കണമെന്നും മരണാനന്തര ചടങ്ങുകള്‍ക്കായുള്ള പണം വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ഇവര്‍ പോലീസിന് നല്‍കിയ കത്തില്‍ പറയുന്നുണ്ട്. ഒരു ബന്ധുവിന്റെ ഫോണ്‍ നമ്പറുമുണ്ടായിരുന്നു. പോലീസ് ഈ നമ്പറില്‍ ബന്ധപ്പെട്ടിരുന്നു.

അതേസമയം ആത്മഹത്യ ചെയ്യാനുള്ള കാരണം കത്തില്‍ സൂചിപ്പിച്ചിട്ടില്ല. വീട്ടില്‍ നിന്ന് മറ്റൊരു കത്തു കൂടി പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിലെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഈ കത്തില്‍ നിന്ന് ആത്മഹത്യയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

സുകുമാരന്‍ നായരുടെ കുടുംബത്തിന് അയല്‍ക്കാരുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. തങ്ങള്‍ അടുപ്പത്തിന് ശ്രമിച്ചിരുന്നെങ്കിലും അവര്‍ തയ്യാറായിരുന്നില്ലെന്നും മിക്ക സമയത്തും ഗേറ്റ് അകത്തുനിന്ന് പൂട്ടിയിടുകയാണ് പതിവെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. മാത്രമല്ല ഇവര്‍ പുറത്തിറങ്ങുന്നതും കുറവായിരുന്നു. അതുകൊണ്ടുതന്നെ ഇവര്‍ക്ക് എന്തെങ്കിലും സാമ്പത്തികപ്രശ്‌നമോ മറ്റു ബുദ്ധിമുട്ടുകളോ ഉള്ളതായി അറിയില്ലെന്നുംഅയല്‍ക്കാര്‍ പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Family of three found dead, police suspects suicide, Thiruvananthapuram, News, Local-News, Letter, Dead Body, Obituary, hospital, Police, Suicide, Case, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia