Explosion | ബംഗാളില്‍ പടക്ക നിര്‍മാണ കംപനിയില്‍ സ്‌ഫോടനം; 3 പേര്‍ക്ക് ദാരുണാന്ത്യം
Mar 21, 2023, 10:03 IST
കൊല്‍കത: (www.kvartha.com) ബംഗാളില്‍ പടക്ക നിര്‍മാണ കംപനിയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. പശ്ചിമ ബംഗാളിലെ സൗത് 24 പര്‍ഗാനാസ് ജില്ലയിലെ ജനവാസ മേഖലയിലുള്ള അനധികൃത പടക്ക നിര്‍മാണ യൂമിറ്റിലാണ് സ്ഫോടനമുണ്ടായതെന്നും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്തവിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്നും പൊലീസ് പറയുന്നു.
വൈകുന്നേരം ആറ് മണിയോടെയാണ് മഹേഷ് തലയിലെ ഒരു വീട്ടില്‍ പ്രവര്‍ത്തിക്കുന്ന യൂനിറ്റില്‍ സ്ഫോടനം നടന്ന് തീപ്പിടിത്തമുണ്ടായത്. മരിച്ചവര്‍ വീട്ടുടമയുടെ ഭാര്യയും മകനും അയല്‍വാസിയുമാണെന്ന് പൊലീസ് പറഞ്ഞു. മൂന്ന് അഗ്നിരക്ഷാ യൂനിറ്റുകള്‍ സംഭവസ്ഥലത്ത് എത്തിയെങ്കിലും രാത്രി വൈകുവോളം തീ അണയ്ക്കല്‍ തുടര്‍ന്നു. സാംപിളുകള്‍ ശേഖരിക്കാനും തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താനും ഫോറന്‍സിക് ഉദ്യോഗസ്ഥരുടെ സംഘം സ്ഥലം സന്ദര്‍ശിക്കും.
അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി രംഗത്തെത്തി. ജനവാസകേന്ദ്രത്തില്‍ യൂനിറ്റ് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം എന്താണെന്ന് പരിശോധിക്കുമെന്ന് മന്ത്രി സുജിത് ബോസ് പറഞ്ഞു. സംഭവത്തില്‍ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചു.
Keywords: News, National, India, Kolkata, West Bengal, Blast, Explosions, Death, Obituary, Dead Body, Police, Explosion in illegal fireworks manufacturing company in Bengal Three people were died
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.