പടക്ക നിര്‍മാണശാല സ്‌ഫോടനം: മരണം ഏഴ്; 10,000 രൂപ ധനസഹായം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പാലക്കാട്: ചെര്‍പ്പുളശേരി പന്ന്യംകുറിശിയിലെ പടക്കനിര്‍മാണശാല സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്ന കോങ്ങാട് സ്വദേശി മണി ഞായറാഴ്ച പുലര്‍ച്ചെ മരിച്ചതോടെയാണ് മരണസംഖ്യ ഏഴായി ഉയര്‍ന്നത്. ശനിയാഴ്ച വൈകുന്നേരം നടന്ന അടിയന്തര ശസ്ത്രക്രിയയില്‍ മണിയുടെ ഇടതുകാല്‍ മുറിച്ചുനീക്കിയിരുന്നു.

പന്നിയംകുറുശി സ്വദേശികളായ പാലേങ്കില്‍ അയ്യപ്പന്റെ മകന്‍ സുകുമാരന്‍ (65), പുത്തന്‍പീടികക്കല്‍ മൊയ്തുവിന്റെ മകന്‍ മുസ്തഫ (40), അകത്തേയംപറമ്പില്‍ ശങ്കരന്റെ മകന്‍ സദാശിവന്‍ (42), ചേരിക്കാട്ടില്‍ ചന്ദ്രന്റെ മകന്‍ സുരേഷ്‌കുമാര്‍ (36), ചേര്‍ക്കത്തൊടി ചക്കന്റെ മകന്‍ രാമന്‍ (54), നെല്ലായ പുലാക്കാട് എളപ്പാംകോട്ട താഴത്തേതില്‍ മൊയ്തീന്‍കുട്ടിയുടെ മകന്‍ മുസ്തഫ (42), കോങ്ങാട് മാര്‍ക്കംതൊടി മണി (49) എന്നിവരാണ് ഇതുവരെ മരിച്ചത്.

ചാലയിങ്കല്‍ വീട്ടില്‍ സുകുമാരന്‍, പുത്തന്‍പീടിയേക്കല്‍ മുസ്തഫ, തെക്കുമുറി ചേരിക്കാട്ടില്‍ സുരേഷ്, നെല്ലായ താഴത്തേതില്‍ മുസ്തഫ എന്നിവരുടെ മൃതദേഹങ്ങള്‍ ശനിയാഴ്ച രാത്രി സംസ്‌കരിച്ചു. ചെര്‍പ്പുളശേരി സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹങ്ങള്‍ ശനിയാഴ്ച വൈകിട്ടാണ് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്.

പടക്ക നിര്‍മാണശാല സ്‌ഫോടനം: മരണം ഏഴ്; 10,000 രൂപ ധനസഹായംകോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ച രാമന്‍, അകത്തേപറമ്പ് സദന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഞായറാഴ്ച പന്ന്യംകുറിശിയില്‍ സംസ്‌കരിക്കും. മരിച്ച നെല്ലായ താഴത്തേതില്‍ മുസ്തഫ പടക്കശാല ഉടമ മുഹമ്മദിന്റെ സഹോദരി പുത്രനാണ്.

നാലു പേര്‍ സംഭവസ്ഥലത്തും മറ്റു മൂന്നു പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. അപകടത്തിനിരയായവര്‍ക്ക് പതിനായിരം രൂപയുടെ അടിയന്തരധനസഹായം പ്രഖ്യാപിച്ചു. സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ജില്ലാകലക്ടര്‍ ഉത്തരവിട്ടു.

പാലക്കാട്, തൃശൂര്‍ ജില്ലകളിലെ വിവിധ ക്ഷേത്രോല്‍സവങ്ങള്‍ക്കായി തയാറാക്കിയ വെടിക്കെട്ടു സമാഗ്രികളാണ് പൊട്ടിത്തെറിച്ചത്.

സത്യഭാമയാണ് സുകുമാരന്റെ ഭാര്യ. മക്കള്‍: പ്രവീണ്‍, കൃഷ്ണകുമാര്‍, ബിന്ദു. മരുമക്കള്‍: ജിനി, ജയന്‍.
പുത്തന്‍പീടികക്കല്‍ മുസ്തഫയുടെ ഭാര്യ സുഹറ. മക്കള്‍: ജസ്‌ന, ജസീല, ജസീര്‍. സദാശിവന്റെ ഭാര്യ ഉഷ. മക്കള്‍: സനല്‍, വിമല്‍, വര്‍ഷ. ദേവകിയാണ് സുരേഷ്‌കുമാറിന്റെ അമ്മ. ഭാര്യ: ദീപ. മക്കള്‍: അക്ഷയ്ചന്ദ്രന്‍, അമൃത. ചെര്‍പ്പുളശ്ശേരി ഗ്രാമപ്പഞ്ചായത്തംഗം കൃഷ്ണദാസ് സഹോദരനാണ്. താഴത്തേതില്‍ മുസ്തഫയുടെ ഭാര്യ ആയിഷ. മക്കള്‍: അനീസ, ഫാരിസ, റുമൈസ, ഉനൈസ.

Related news:
ചെര്‍പുളശേരി പടക്കനിര്‍മാണ കേന്ദ്രത്തിലെ തീപിടുത്തം; മരണം 6 ആയി

Keywords: Fireworks, Fire, Obituary, Dies, Palakkad, Kerala, Injured, Police, Hospital, Accident, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script