കൊവിഡ് രോഗബാധയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ അവസാന ദിവസങ്ങളില്‍ ബോളിവുഡ് താരം ഇര്‍ഫാന് സമ്മാനിച്ചത് രണ്ട് നഷ്ടങ്ങള്‍!

 


മുംബൈ: (www.kvartha.com 29.04.2020) കൊവിഡ് രോഗബാധയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ അവസാന ദിവസങ്ങളില്‍ ബോളിവുഡ് താരം ഇര്‍ഫാന് സമ്മാനിച്ചത് രണ്ട് നഷ്ടങ്ങള്‍. ഹോളിവുഡിലും ബോളിവുഡിലും ഒരുപോലെ നിറഞ്ഞുനില്‍ക്കുമ്പോഴായിരുന്നു രോഗം പിടിപെടുന്നത്.

ചികിത്സയ്ക്കായി ലണ്ടനിലേയ്ക്ക് പോകാനിരിക്കെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതും അന്താരാഷ്ട്ര വിമാന സര്‍വീസുകളെല്ലാം റദ്ദാക്കപ്പെട്ടതും. ഇതോടെ ലണ്ടന്‍ യാത്ര മുടങ്ങി. ചികിത്സയും. ആരോഗ്യസ്ഥിതി വളരെ മോശമായ സ്ഥിതിയിലായിരുന്നു തുടര്‍ ചികിത്സ മുടങ്ങുന്നത്.
കൊവിഡ് രോഗബാധയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ അവസാന ദിവസങ്ങളില്‍ ബോളിവുഡ് താരം ഇര്‍ഫാന് സമ്മാനിച്ചത് രണ്ട് നഷ്ടങ്ങള്‍!

അമ്മയുടെ മരണത്തിന്റെ രൂപത്തിലായിരുന്നു രണ്ടാമത്തെ ആഘാതം. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഇര്‍ഫാന്റെ മാതാവ് സയേദ ബീഗം മരിച്ചത്. ജയ്പൂരിലായിരുന്നു തൊണ്ണൂറ്റിയഞ്ചുകാരിയായ സയേദയുടെ മരണം. എന്നാല്‍, മുംബൈയിലായിരുന്ന ഇര്‍ഫാന് ലോക്ക് ഡൗണ്‍ കാരണം വീട്ടിലെത്തി അമ്മയെ ഒരു നോക്ക് കാണാന്‍ കഴിഞ്ഞിരുന്നില്ല. പോരാത്തതിന് ആരോഗ്യസ്ഥിതി അതീവ ഗുരുതരവും.

മുംബൈയിലിരുന്ന് വീഡിയോ കോള്‍ വഴിയാണ് അമ്മയുടെ അവസാന ചടങ്ങുകള്‍ ഇര്‍ഫാന്‍ കണ്ടത്. കൃഷ്ണ കോളനിയില്‍ നിന്ന് ചുങ്കിനാക ഖബറിടത്തിലേയ്ക്കുള്ള അന്ത്യയാത്ര കണ്ണീരടക്കാന്‍ പാടുപെട്ടാണ് ഇര്‍ഫന്‍ കണ്ടു തീര്‍ത്തത്.

സവിശേഷ അഭിനയശൈലി കൊണ്ട് സ്വഭാവവേഷങ്ങളില്‍ തിളങ്ങിയ ഇര്‍ഫാന്‍ ഖാന്റേത് വല്ലാത്തൊരു നിയോഗമായിരുന്നു. എല്ലാ അര്‍ത്ഥത്തിലും സിനിമയെ വെല്ലുന്ന ട്രാജിക് ആന്റി ക്ലൈമാക്‌സായൊരു ജീവിതമായിരുന്നു താരത്തിന്റേത്.

ഇര്‍ഫാനെ കൂടാതെ സല്‍മാന്‍, ഇമ്രാന്‍ എന്നീ രണ്ട് മക്കള്‍ കൂടിയുണ്ട് സയേദയ്ക്ക്. രോഗക്കിടക്കയില്‍ കിടന്നുകൊണ്ട് തന്നെ രോഗശയ്യയിലായിരുന്ന അമ്മയുടെ ആരോഗ്യസ്ഥിതി ഇടയ്ക്കിടെ വിളിച്ച് അന്വേഷിക്കാറുണ്ടായിരുന്നു ഇര്‍ഫാന്‍.

വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന് മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് ഇര്‍ഫാനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഇര്‍ഫാന്‍ മരിക്കുന്നത്.

2018 ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിദേശത്ത് ചികിത്സ തേടിയ താരം അടുത്തിടെയാണ് അഭിനയരംഗത്ത് വീണ്ടും സജീവമായത്. 'അംഗ്രേസി മീഡിയ'മാണ് ഇര്‍ഫാന്റെ അടുത്തിടെ പുറത്തിറങ്ങിയ സിനിമ.

മന്ത്രി പ്രകാശ് ജാവഡേകര്‍, സ്മൃതി ഇറാനി, അരവിന്ദ് കെജ് രിവാള്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഖേലോട്ട്, തുടങ്ങിയവര്‍ ഇര്‍ഫാന്‍ ഖാന്റെ മരണത്തില്‍ അനുശോചനം അറിയിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു.

Keywords: "Exceptional Actor Of Our Times": India Mourns Irrfan Khan, Mumbai, News, Cine Actor, Bollywood, Dead, Obituary, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia