മുസ്ലിം ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ കെ എം സൂപ്പി അന്തരിച്ചു

 


കണ്ണൂര്‍: (www.kvartha.com 08.11.2016) മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ കെ.എം. സൂപ്പി (83) അന്തരിച്ചു.

മൃതദേഹം ഉച്ചയ്ക്ക് രണ്ടര മണി മുതല്‍ പാനൂര്‍ നജാത്തുല്‍ നഴ്സറി സ്‌കൂള്‍ അങ്കണത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. ഖബറടക്കം ചൊവ്വാഴ്ച വൈകീട്ട് നാലിന് പാനൂര്‍ ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.

അദ്ദേഹത്തിന്റെ വിയോഗത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണി വരെ കൂത്തുപറമ്പ് മണ്ഡലത്തില്‍ ഹര്‍ത്താലാചരിക്കും. വെകീട്ട് അഞ്ചിന് പാനൂര്‍ ടൗണില്‍ സര്‍വകക്ഷി അനുശോചന യോഗം നടക്കും.

1933 ഏപ്രില്‍ അഞ്ചിനാണ് സൂപ്പിയുടെ ജനനം. സോഷ്യലിസ്റ്റ് നേതാവും മുന്‍മന്ത്രിയുമായ പി.ആര്‍ കുറുപ്പിനൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ സൂപ്പി മികച്ച വാഗ്മിയായിരുന്നു. പിന്നീട് മുസ്ലിം ലീഗിലെത്തിയ സൂപ്പി കണ്ണൂര്‍ ജില്ലയിലെ ലീഗിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചു. പെരിങ്ങളം മണ്ഡലത്തെ പ്രതിനിധീകരിച്ചു 1970 മുതല്‍ 1977 വരെയും 1991 മുതല്‍ 1996 വരെയും നിയമസഭയിലെത്തി.

പാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട്, ബ്ലോക്ക് വികസന സമിതി പ്രസിഡണ്ട് തുടങ്ങിയ പദവികള്‍ വഹിച്ചു.

മുസ്ലിം ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ കെ എം സൂപ്പി അന്തരിച്ചു


Keywords: Kannur, Kerala, MLA, Muslim-League, IUML, Leader, Dead, Obituary,  Ex MLA K M Sooppi passed away.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia