Drowned | ബീചില്‍ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന് കാണാതായി; എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
Apr 2, 2023, 11:38 IST
എറണാകുളം: (www.kvartha.com) എളങ്കുന്നപ്പുഴ ബീചില്‍ കുളിക്കാനിറങ്ങിയ എന്‍ജിനീയറിങ് വിദ്യാര്‍ഥി മുങ്ങിമരിച്ചു. പെരുമ്പിള്ളി സ്വദേശി അലന്‍ (20) ആണ് മരിച്ചത്. കോയമ്പതൂരില്‍ എയറോനോടികല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്. ശനിയാഴ്ച വൈകിട്ട് ബീചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന വിദ്യാര്‍ഥിയെ പിന്നാലെ കാണാതാവുകയായിരുന്നു.
തുടര്‍ന്ന്, ശനിയാഴ്ച വൈകിട്ട് മീന്‍പിടുത്ത തൊഴിലാളികളും പ്രദേശവാസികളും പൊലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല. പിന്നീട് രാത്രിയോടെ തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. രാവിലെയാണ് തിരച്ചില്‍ പുനരാംഭിച്ചത്. പിന്നാലെയാണ് അലന്റെ മൃതദേഹം കണ്ടെത്തുന്നത്.
Keywords: News, Kerala, State, Ernakulam, Local-News, Drowned, Died, Obituary, Student, Ernakulam: Student drowned in beach.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.