Found Dead | 'ഭര്‍ത്താവിന്റെ മുന്നില്‍വെച്ച് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി'; ആലുവയില്‍ ചികിത്സയിലായിരുന്ന ഗര്‍ഭിണി മരിച്ചു
Jul 22, 2023, 13:06 IST
ADVERTISEMENT
കൊച്ചി: (www.kvartha.com) ആലുവയില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. 23 കാരിയായ ഇടുക്കി സ്വദേശിനി ശരണ്യയാണ് മരിച്ചത്. യുവതി അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. ആലുവയില്‍ വാടക വീട്ടിലായിരുന്നു അലക്‌സും ശാലിനിയും താമസിച്ചിരുന്നത്.
കഴിഞ്ഞ ദിവസമാണ് ഭര്‍ത്താവായ അലക്‌സിന്റെ മുന്നില്‍ വച്ച് ശാലിനി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു.
അതിനിടെ, വയനാട്ടില്‍ ഗര്‍ഭിണിയായ യുവതി കുഞ്ഞുമായി പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തി. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതോടെയാണ് ദര്‍ശന ആത്മഹത്യ ചെയ്തതെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്. ഭര്‍ത്താവും ഭര്‍തൃ പിതാവും മകളെ മര്‍ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായും ദര്‍ശനയുടെ ബന്ധുക്കള്‍ പറഞ്ഞു.

Keywords: News, Kerala, Kerala-News, Obituary, Obituary-News, Ernakulam, Pregnant, Woman, Found Dead, Ernakulam: Pregnant woman found dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.