Obituary | ഭക്ഷ്യവിഷബാധയെന്ന് സംശയം; സംവിധായകന്‍ ബൈജു പറവൂറിന്റെ മരണത്തില്‍ ആരോപണവുമായി ബന്ധുക്കള്‍
Jun 27, 2023, 11:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
എറണാകുളം: (www.kvartha.com) ശാരീരികാസ്വസ്ഥതകളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച സംവിധായകന്‍ ബൈജു പറവൂറിന്റെ (42) മരണത്തില്‍ ആരോപണവുമായി ബന്ധുക്കള്‍. ഭക്ഷ്യവിഷബാധയേറ്റാണ് മരണമെന്ന് വീട്ടുകാരും സുഹൃത്തുക്കളും പറയുന്നു. ഒരു സിനിമയുടെ ചര്‍ചയുമായി ബന്ധപ്പെട്ട് കോഴിക്കോട് പോയ ബൈജുവിന്, തിരിച്ചുവരുന്ന വഴി ഹോടെലില്‍നിന്ന് ഭക്ഷണം കഴിച്ചശേഷം അസ്വസ്ഥതകള്‍ അനുഭവപ്പെട്ടുവെന്നാണ് വിവരം.
തുടര്‍ന്ന് കുന്നംകുളത്തു ഭാര്യവീട്ടില്‍ കയറി സമീപത്തെ ഡോക്ടറെ കണ്ടശേഷം പറവൂരിലെ വീട്ടിലെത്തി. പിന്നാലെ ആരോഗ്യനില വഷളായതിനാല്‍ കുഴുപ്പിള്ളിയിലും തുടര്‍ന്ന് കൊച്ചിയിലും ഉള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച പുലര്‍ചെ മരിച്ചു.
സ്വന്തമായി കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത ആദ്യ സിനിമ 'സീക്രട്ട്' റിലീസ് ചെയ്യാനിരിക്കെയാണ് മരണം കവര്‍ന്നെടുത്തത്. നന്തികുളങ്ങര കൊയ്പ്പാമഠത്തില്‍ ശശി - സുമതി ദമ്പതികളുടെ മകനാണ്.
പ്രൊഡക്ഷന്‍ എക്‌സിക്യൂടീവ് എന്ന നിലയില്‍ സിനിമയിലെത്തിയ ബൈജു 20 വര്‍ഷം സിനിമാരംഗത്ത് സജീവമായിരുന്നു. 45 ഓളം സിനിമകളുടെ ഭാഗമായി. ധന്യം, മൈഥിലി, കൈതോലച്ചാത്തന്‍ തുടങ്ങിയ ചിത്രങ്ങളില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്നു.
ഭാര്യ: ചിത്ര. മക്കള്‍: ആരാധ്യ, ആരവ്. സംസ്‌കാരം നടത്തി.
Keywords: News, Kerala, Kerala-News, Obituary, Ernakulam, Director, Byju Paravoor, Paravoor, Food Poison, Allegation, Family, Frineds, Obituary-News, Ernakulam: Director Byju Paravoor Passed Away.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

