മുള്ളേരിയ (കാസര്‍കോട്): എന്‍ഡോസള്‍ഫാന്‍ മൂലം രോഗിയായ ഗൃഹനാഥനെ വിഷം അകത്ത് ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തി. ബെള്ളൂര്‍ പഞ്ചായത്തിലെ സരോളിമൂലയിലെ ജാനു നായ്ക്(60) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെ വീട്ടില്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ചനിലയില്‍ ബന്ധുക്കള്‍ കണ്ടെത്തുകയായിരുന്നു. കാന്‍സര്‍ രോഗിയായ ഇയാള്‍ ചികിത്സയിലായിരുന്നു.
കേന്ദ്ര മനുഷ്യാവകാശ കമീഷന് നിര്‍ദേശിച്ച നഷ്ട പരിഹാരം ഓണത്തിനുമുമ്പ് കൊടുക്കുന്നതിനായി ലിസ്റ്റ് തയ്യാറാക്കിയിരുന്നു. ഈ കരട് ലിസ്റ്റില്‍ ജാനു നായ്ക്ക് ഉള്‍പ്പെട്ടിരുന്നില്ല. എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് സര്‍കാര്‍ നല്‍കിയ സാന്ത്വനം കാര്‍ഡ്, ബയോമെട്രിക്ക് സ്മാര്‍ട്ട് കാര്‍ഡ് എന്നിവ കൈവശമുള്ള ജാനു നായ്ക്കിന് പെന്‍ഷനും മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. എന്നാല്‍, ഓണത്തിന് മുമ്പ് സര്‍കാര്‍ നഷ്ടപരിഹാരത്തുക നല്‍കാന്‍ തയ്യാറാക്കിയ ലിസ്റ്റില്‍ താന്‍ ഉള്‍പ്പെടാത്തതിനാല്‍ ആത്മഹത്യ ചെയ്യുന്നുവെന്ന് നാട്ടുകാരോട് ജാനു നായ്ക്ക് പറഞ്ഞിരുന്നു. രാവിലെ പഞ്ചായത്ത് ഓഫീസില്‍ ചെന്ന് ലിസ്റ്റില്‍ പെടാത്തതിനെതിരെ ജാനു നായ്ക് പരാതി അറിയിച്ചിരുന്നു.
മൃതദേഹം പോസ്റ്റുമോര്‍്ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ലക്ഷ്മി. മക്കള്‍: ലളിത, രാമ നായ്ക്ക്, വിമല, സുന്ദര, യശോദ. മരുക്കള്‍: വിജയലക്ഷ്മി, സുമിത്ര, നാരായണ നായ്ക്ക്, രമ.
Ketwords: Kasaragod, Kerala, Endosulfan, Obituary, Suicide
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.