എന്‍ഡോസള്‍ഫാന്‍: കാസര്‍കോട്ട് 4 പേര്‍ മരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

എന്‍ഡോസള്‍ഫാന്‍: കാസര്‍കോട്ട് 4 പേര്‍ മരിച്ചു
Sudhakara rao
കാസര്‍കോട് : എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗത്തിന്റെ ഇരകളായ നാലുപേര്‍ മരിച്ചു. മുള്ളേരിയയിലെ പരേതനായ കൃഷ്ണന്‍ മണിയാണിയുടെ ഭാര്യ തേയിഅമ്മ(80) ശ്വാസകോശ സംബന്ധമായ അസുഖത്തിനുള്ള ചികിത്സയ്ക്കിടയിലാണ് മരിച്ചത്. മുളിയാര്‍ പഞ്ചായത്തിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ പേരുണ്ടായിരുന്ന തേയിഅമ്മയ്ക്ക് പെന്‍ഷന്‍ ലഭിച്ചിരുന്നു.

മക്കള്‍: ദാമോദര മണിയാണി, രാഘവന്‍, ലക്ഷ്മി, യശോദ,ആശ. മരുമക്കള്‍: യശോദ, സുശീല, കുഞ്ഞിരാമന്‍ മണിയാണി, പ്രഭാകരന്‍. സഹോദരങ്ങള്‍: വെളുത്തമ്മ, ഇച്ചിരകുഞ്ഞിയമ്മ, പരേതനായ അപ്പകുഞ്ഞി മണിയാണി, അമ്മാര്‍കുഞ്ഞി.
എന്‍ഡോസള്‍ഫാന്‍: കാസര്‍കോട്ട് 4 പേര്‍ മരിച്ചു
Koragappa Nayak


ബെള്ളിഗെയിലെ പരേതനായ ചന്തുമണിയണിയുടെ ഭാര്യ രാധമ്മ(92)യാണ് എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗം മൂലം മരിച്ചു. മക്കള്‍: നാരായണന്‍ മണിയാണി, ഗിരിജ, ഗോദാവരി, രാഘവന്‍, സുലോചന, സരോജിനി, രാജേശ്വരി, കേശവന്‍, പരേതയായ യശോദ. മരുമക്കള്‍: പുഷ്പലത, മാലിങ്കന്‍ മണിയാണി, ഡോ. കെ. എം താരാദാസ്, നാരായണന്‍ മണിയാണി, ഭാസ്‌കരന്‍ മണിയാണി. സഹോദരങ്ങള്‍: പരേതരായ മാലിങ്കന്‍ മണിയാണി, ശിവരാന്‍ മണിയാണി.

കാറഡുക്ക കുമ്പമൂലയിലെ അംബികാനഗറിലെ ശ്രീധര റാവുവിന്റെ മകന്‍ സുധാകര റാവു മംഗലാപുരത്തെ ആശുപത്രിയിലാണ് മരിച്ചത്. എന്‍ഡോസള്‍ഫാന്‍ ക്യാമ്പില്‍ പങ്കെടുത്തിട്ടുള്ള സുധാകര റാവു നേരത്തേ കാറഡുക്ക പഞ്ചായത്തിന്റെ ജീപ്പില്‍ താല്‍ക്കാലിക ഡ്രൈവറായിരുന്നു. ശ്വാസകോശരോഗമായിരുന്നു. ഭാര്യ: രത്‌ന. മക്കള്‍: ഭുവനേഷ്, സൃഷ്ഠി. സഹോദരങ്ങള്‍: സുരേന്ദ്ര, ഗായിത്രി, ഭാരതി.

പെര്‍ള കാട്ടുറുക്കയിലെ മയിലാക്കാനയിലെ കൊറഗപ്പ നായ്ക്(55) രണ്ട് വര്‍ഷമായി വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ക്യാമ്പില്‍ പങ്കെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രോഗം മൂര്‍ച്ഛിച്ച് ദേര്‍ളക്കട്ടയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: പ്രേമ. മക്കള്‍: രാധാകൃഷ്ണ, മഞ്ചുനാഥ, അമൃത, വര്‍ഷിണി.

Keywords: Kasaragod, Kerala, Endosulfan, Obituary 


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia