അമിതവണ്ണം: ചികില്‍സക്കായി ബാങ്കോക്കിലേയ്ക്ക് തിരിച്ച 19കാരന്‍ വിമാനത്തില്‍ മരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അമിതവണ്ണം: ചികില്‍സക്കായി ബാങ്കോക്കിലേയ്ക്ക് തിരിച്ച 19കാരന്‍ വിമാനത്തില്‍ മരിച്ചു
ഹൈദരാബാദ്: അമിതവണ്ണത്തിന്‌ ചികില്‍സിക്കാനായി ബാങ്കോക്കിലേയ്ക്ക് തിരിച്ച 19കാരന്‍ വിമാനത്തില്‍ വച്ച് ഹൃദയാഘാതം മൂലം മരിച്ചു. 

യുഎഇ സ്വദേശിയായ അലി ഇബ്രാഹീം സെഞ്ച്വര്‍ ആണ്‌ ഹൈദരാബാദ് രാജീവ് ഗാന്ധി എയര്‍പോര്‍ട്ടില്‍ മരിച്ചത്. ബാങ്കോക്കിലേയ്ക്കുള്ള യാത്രാമദ്ധ്യേ നെഞ്ച് വേദന അനുഭവപ്പെട്ട ഉടനെ പൈലറ്റ് ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തിയെങ്കിലും ചികില്‍സ ലഭ്യമാക്കുന്നതിനുമുന്‍പ് തന്നെ അലി ഇബ്രാഹീം മരണപ്പെട്ടിരുന്നു.

 അലി ഇബ്രാഹീമിനൊപ്പം കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. മൃതദേഹം ഹൈദരാബാദില്‍ നിന്നും ദുബായിലെ എത്തിക്കുവാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. യുഎഇയിലെ കൗമാരക്കാര്‍ക്കിടയില്‍ 35% പേരും അമിതവണ്ണത്തിന്റെ ഇരകളാണെന്ന്‌ സര്‍വേ വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന്‌ രാജ്യത്ത് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ്‌ അധികൃതര്‍.

Keywords:  Hyderabad, National, Obituary, Air Plane, Emirati, Thailand, Bangkok
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia