ചരിത്രകാരന്‍ ഡോ എം.എസ്. ജയപ്രകാശ് പ്രസംഗത്തിനിടെ കുഴഞ്ഞുവീണു മരിച്ചു
May 10, 2013, 17:57 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആലപ്പുഴ: ചരിത്രകാരന്‍ ഡോ എം.എസ്. ജയപ്രകാശ് (62) പ്രസംഗത്തിനിടെ വേദിയില്‍ കുഴഞ്ഞുവീണു മരിച്ചു . ആലപ്പുഴ ഫൊറോന വിശ്വാസ വര്‍ഷാചരണ സമിതി കാര്‍മല്‍ ഹാളില്‍ സംഘടിപ്പിച്ച തച്ചില്‍ മാത്തൂ തരകന്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയാണു ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജ് ചരിത്രവിഭാഗം മുന്‍ മേധാവിയായിരുന്ന കൊല്ലം അഞ്ചുകല്ലുംമൂട് നളന്ദ നഗര്‍ ഗുരുവിഹാറില്‍ ഡോ. എം.എസ്. ജയപ്രകാശ് കുഴഞ്ഞുവീണത്.
സദസിലുണ്ടായിരുന്ന ഡോ. പി.ടി സക്കറിയ പ്രഥമശുശ്രൂഷ നല്‍കിയതിനുശേഷം സ്വകാര്യആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളിയാഴ്ച വൈകിട്ടു നാലുമണിയോടെയായിരുന്നു മരണം. സംസ്‌കാരം ശനിയാഴ്ച രണ്ടുമണിക്ക് മുളങ്കാടകം പൊതുശ്മശാനത്തില്‍ നടക്കും. സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ തച്ചില്‍ മാത്തൂ തരകന്റെ നിസ്തുല സംഭാവനകള്‍ എന്ന വിഷയത്തെക്കുറിച്ചുള്ള പ്രബന്ധമാണ് അദ്ദേഹം അവതരിപ്പിച്ചത്.
ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അനുസ്മരണ
സമ്മേളനം ഉദ്ഘാടനം ചെയ്തു മടങ്ങിയതിനുശേഷമാണു പ്രബന്ധം അവതരിപ്പിക്കാന്‍ ജയപ്രകാശ് പ്രസംഗപീഠത്തിലേക്കു കയറിയത്. പ്രസംഗത്തിനു മുമ്പ് വേദിയിലിരിക്കുമ്പോള്‍തന്നെ അദ്ദേഹം അസ്വസ്ഥനായിരുന്നുവെന്നു സദസിലുണ്ടായിരുന്നവര്‍ പറഞ്ഞു. 35 മിനിറ്റ് സമയമാണ് തനിക്ക് പ്രസംഗത്തിനായി അനുവദിച്ചിരിക്കുന്നതെന്ന ആമുഖത്തോടെയാണ് പ്രസംഗം തുടങ്ങിയത്.
പ്രസംഗം തുടങ്ങി അഞ്ചുമിനിറ്റിനുള്ളില്‍ തന്നെ ക്ഷീണിതനായ അദ്ദേഹം ഉടനെ വെള്ളംകുടിച്ചു വീണ്ടും പ്രസംഗം തുടങ്ങിയപ്പോള്‍ വേദിയിലേയ്ക്കു മറിഞ്ഞുവീഴുകയായിരുന്നു. മാര്‍ ജോസഫ് പൗവത്തിലടക്കമുള്ളവര്‍ വേദിയിലുണ്ടായിരുന്നു. പ്രസംഗത്തില്‍ പങ്കെടുക്കുന്നതിനായി വെള്ളിയാഴ്ച 12 മണിയോടെയാണ് കൊല്ലത്തുനിന്ന് ഡോ. ജയപ്രകാശ് ആലപ്പുഴയിലെത്തിയത്. തച്ചില്‍ മാത്തൂ തരകനെക്കുറിച്ചു തയാറാക്കിയ പ്രബന്ധം ആലപ്പുഴ പ്രസ്‌ക്ലബില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ ശേഷമായിരുന്നു സമ്മേളനവേദിയിലേയ്ക്കു പോയത്. രാത്രി തന്നെ മൃതദേഹം കൊല്ലത്തേയ്ക്കു കൊണ്ടുപോയി.
ഭാര്യ: എസ്. പത്മകുമാരി. മക്കള്‍: ഷമ്മി (തേജസ് ബ്യൂറോ, കൊച്ചി), ഷിബു. മരുമകള്‍: ലക്ഷ്മിമോള്‍.
Keywords: Dr.M.S.Jayaprakash, Heart attack, Death, Alappuzha, Hospital, Doctor, Treatment, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.