തിരുവനന്തപുരത്ത് വിരണ്ട ആനയുടെ ആക്രമണത്തില്‍ പാപ്പാന് ദാരുണാന്ത്യം; മൃതദേഹം മാറ്റിയത് ഏറെ പണിപ്പെട്ട്
Apr 11, 2022, 13:02 IST
തിരുവനന്തപുരം: (www.kvartha.com 11.04.2022) വിരണ്ട ആനയുടെ ആക്രമണത്തില്‍ പാപ്പാന് ദാരുണാന്ത്യം. ഒന്നാം പാപ്പാന്‍ ഇടവൂര്‍ക്കോണം വെള്ളല്ലൂര്‍ ആല്‍ത്തറ സ്വദേശി ഉണ്ണി(45)യാണ് ആനയുടെ കുത്തേറ്റ് മരിച്ചത്. കല്ലമ്പലം നാവായിക്കുളത്താണ് സംഭവം.
കപ്പാംവിള മുക്കുകട റോഡില്‍ തടി പിടിക്കാന്‍ കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. തടി പിടിക്കുന്നതിനിടെ പാപ്പാന്റെ ശരീരത്തിലേക്ക് ആന തടി എടുത്തിടുകയായിരുന്നുവെന്ന് മറ്റുള്ളവര്‍ പറഞ്ഞു. പുത്തന്‍കുളം സ്വദേശിയായ സജീവന്റെ കണ്ണന്‍ എന്ന ആനയാണ് ആക്രമിച്ചത്. ഈ സമയം, രണ്ടാം പാപ്പാനും ആനയ്ക്കൊപ്പമുണ്ടായിരുന്നു.
ആക്രമണത്തിന് ശേഷം പാപ്പാന്റെ മൃതദേഹത്തിന് സമീപത്ത് തന്നെ ആന നിലയുറപ്പിച്ചതിനാല്‍ ഏറെ നേരം പണിപ്പെട്ടാണ് മൃതദേഹം മാറ്റാനായത്. ആനയെ ഇനിയും തളയ്ക്കാനായിട്ടില്ല.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.