ഹൃദയാഘാതം മൂലം മരിച്ച ഭാര്യയുടെ ചിതയില്‍ ചാടി ഭര്‍ത്താവും മരിച്ചതായി പൊലീസ്
Aug 26, 2021, 10:39 IST
ADVERTISEMENT
ഭുവനേശ്വര്‍: (www.kvartha.com 26.08.2021) ഭാര്യയുടെ ചിതയില്‍ ചാടി ഭര്‍ത്താവ് മരിച്ചതായി പൊലീസ്. ഒഡീഷയിലെ കലഹണ്ടി ജില്ലയിലാണ് സംഭവം. ഗോലാമുണ്ടയിലെ സിയാല്‍ജോദി ഗ്രാമത്തിലെ റായ്ബറിയുടെ (60) ചിതയില്‍ ചാടിയ ഭര്‍ത്താവ് നീലമണി സബാര്‍ (65) തല്‍ക്ഷണം മരിച്ചതായി പൊലീസ് വ്യക്തമാക്കി.
സമീപത്ത് ആരുമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് നീലമണി സബാര്‍ ക്രൂരഹത്യയ്ക്ക് മുതിര്‍ന്നത്. ചിതയ്ക്കു തീ കൊളുത്തിയശേഷം 4 ആണ്‍മക്കളും മറ്റ് ബന്ധുക്കളും കുളിക്കാനായി പോയി. ഈ സമയം ചിതയ്ക്കരികില്‍ നില്‍ക്കുകയായിരുന്ന സബാര്‍ അപ്രതീക്ഷിതമായി തീയിലേക്ക് ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഹൃദയാഘാതം മൂലം ചൊവ്വാഴ്ച വൈകിട്ടാണ് റായ്ബറി മരിച്ചത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

