മം­ഗ­ലാ­പു­ര­ത്ത് പിക്കപ്പ് വാന്‍ മ­റി­ഞ്ഞ് എ­ട്ട് തൊ­ഴി­ലാ­ളികള്‍ മ­രിച്ചു

 


മം­ഗ­ലാ­പു­ര­ത്ത് പിക്കപ്പ് വാന്‍ മ­റി­ഞ്ഞ് എ­ട്ട് തൊ­ഴി­ലാ­ളികള്‍ മ­രിച്ചു
മം­ഗ­ലാ­പുരം: കെട്ടി­ട നിര്‍മ്മാണ തൊ­ഴി­ലാ­ളി­ക­ളെ കയ­റ്റി കൊണ്ടു­പോ­വു­ക­യാ­യി­രു­ന്ന പിക്ക­പ്പ് വാന്‍ മ­റി­ഞ്ഞ് എ­ട്ട് പേര്‍ മ­രിച്ചു. നി­രവ­ധി പേര്‍­ക്ക് പ­രി­ക്കേറ്റു. ഒ­ന്നി­ല­ധി­കം പേ­രു­ടെ നി­ല ഗു­രു­ത­ര­മാ­ണ്.

മം­ഗ­ലാ­പു­ര­ത്തി­ന് സ­മീ­പം ജോ­ക്ക­ട്ട­യില്‍ ഞാ­യ­റാഴ്­ച ഉ­ച്ച­യ്­ക്ക് രണ്ട് മണി­യോ­ടെ­യാ­ണ് സം­ഭവം. മ­രി­ച്ച ര­ണ്ടു­പേ­രെ തി­രി­ച്ച­റി­ഞ്ഞി­ട്ടുണ്ട്. ച­ന്ദന്‍­കു­മാര്‍, ചന്ദ്രു എ­ന്നി­വ­രാ­ണ് തി­രി­ച്ച­റി­ഞ്ഞ മ­രി­ച്ച ര­ണ്ടു­പേര്‍. എ.ജെ മെ­ഡി­ക്കല്‍ കോ­ളേ­ജ് ആ­ശു­പ­ത്രി­യില്‍ വെ­ച്ചാ­ണ് ഇ­വര്‍ മ­രി­ച്ച­ത്. അമി­ത വേ­ഗ­ത­യാ­ണ് അപ­ക­ട കാ­രണം. റോ­ഡില്‍ നി­ന്ന് പ­ത്ത­ടി താ­ഴ്­ച­യു­ള്ള കു­ഴി­യി­ലേ­ക്കാ­ണ് പിക്ക­പ്പ് വാന്‍ മ­റി­ഞ്ഞ­ത്.

മം­ഗ­ലാ­പുര­ത്തെ പ്ര­ത്യേ­ക സാ­മ്പത്തി­ക മേ­ഖ­ല­യില്‍ ന­ട­ക്കു­ന്ന നിര്‍മ്മാ­ണ കേ­ന്ദ്ര­ത്തി­ലേ­ക്ക് ക­യറ്റി­പോ­യ പിക്ക­പ്പ് വാ­നാ­ണ് അ­പ­ക­ട­ത്തില്‍­പ്പെ­ട്ട­ത്. ഇ­വ­രില്‍ ഏ­റെ പേരും അ­ന്യസംസ്ഥാന തൊ­ഴി­ലാ­ളി­ക­ളാണ്. വാ­നില്‍ 25 ഓ­ളം പേര്‍ ഉ­ണ്ടാ­യി­രുന്ന­താ­യി ദൃ­ക്‌­സാ­ക്ഷി­കള്‍ പ­റഞ്ഞു. മം­ഗ­ലാ­പുര­ത്തെ പ്ര­ത്യേ­ക സാ­മ്പത്തി­ക മേ­ഖ­ല­യി­ലെ നിര്‍മ്മാ­ണ രം­ഗ­ത്ത് 25,000 പേര്‍ തൊ­ഴില്‍ ചെ­യ്യു­ന്നു­ണ്ടെ­ന്ന് അ­ധി­കൃ­തര്‍ പ­റഞ്ഞു. പ­ണ­മ്പൂര്‍ പോ­ലീ­സ് സ്‌­റ്റേ­ഷന്‍ പ­രി­ധി­യി­ലാ­ണ് അ­പ­ക­ടം.

Keywords:   Eight Killed, Accident, Mangalore
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia