അറിവിന്റെ ലോകത്ത് ശൂന്യത ബാക്കി നിർത്തി ഡോ വി എൻ മഹമ്മൂദ് ഹാജി യാത്രയായി


● പിലാത്തറ ചുമടുതാങ്ങിയിലെ വീട്ടിലായിരുന്നു അന്ത്യം.
● ഉടുമ്പുന്തല സ്വദേശിയായ അദ്ദേഹം പണ്ഡിതനും അദ്ധ്യാപകനുമായിരുന്നു.
● ശൈഖ് എ.ബി. മഹമ്മൂദ് മൗലവിയുടെ പൗത്രനാണ്.
● മസ്‌കത്ത് ജുമാഅത്ത് സെക്രട്ടറി വി.എൻ. ഹുസൈൻ ഹാജി സഹോദരനാണ്.
പിലാത്തറ: (KVARTHA) മാടായി കോ-ഓപ്പറേറ്റീവ് കോളേജിലെ അറബിക് വിഭാഗം തലവനായിരുന്ന ഡോ. വി.എൻ. മഹമ്മൂദ് ഹാജി (63) നിര്യാതനായി. പിലാത്തറ ചുമടുതാങ്ങിയിലെ വീട്ടിലായിരുന്നു അന്ത്യം. നിലവിൽ തളിപ്പറമ്പ് നാടുകാണി അൽ-മഖർ അറബിക് കോളേജ് പ്രിൻസിപ്പാളായി പ്രവർത്തിച്ചുവരികയായിരുന്നു അദ്ദേഹം.
ഉടുമ്പുന്തല സ്വദേശിയായ ഡോ. മഹമ്മൂദ് ഹാജി, പരേതരായ കെ.പി. മായിൻ മുസ്ലിയാരുടെയും ബീഫാത്തിമ ഹജ്ജുമ്മയുടെയും മകനാണ്. ഉടുമ്പുന്തലയിലെ മുൻ സൂഫിവര്യൻ ശൈഖ് എ.ബി. മഹമ്മൂദ് മൗലവിയുടെ പൗത്രൻ കൂടിയാണ് അദ്ദേഹം.
ഭാര്യ: സുമയ്യ. മക്കൾ: മിർദാസ്, ജുവൈരിയ, സമിയ്യ. മരുമക്കൾ: ജാബിർ, ബരീര.
സഹോദരങ്ങൾ: വി.എൻ. ഹുസൈൻ ഹാജി (മസ്‌കത്ത് ജുമാഅത്ത് സെക്രട്ടറി), അബ്ദുൽ ഖാദർ ഹാജി (വെള്ളൂർ, കാറമേൽ), ഹാഷിർ ഹാജി (ബേക്കൽ), അബ്ദു സമദ് ഹാജി (ഖത്തർ), ജാഫർ സാദിഖ് സഅദി (ഖത്തീബ്, കൈക്കോട്ട് കടവ് ജുമാ മസ്ജിദ്), ഹഫ്‌സത്ത് വെള്ളാപ്പ്, കുഞ്ഞാമിന കാങ്കോൽ.
ഡോ. വി.എൻ. മഹമ്മൂദ് ഹാജിയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: Renowned Arabic scholar Dr. V.N. Mahmood Haji passed away.
#Obituary #KeralaNews #Scholar #Arabic #Education #Kannur