കണ്ണൂരിലെ ജനകീയ ശിശുരോഗ വിദഗ്ധൻ ഡോക്ടർ ഹരീന്ദ്രൻ ഓർമ്മയായി

 
Dr. Harindran, pediatrician from Kannur, who passed away at 72
Dr. Harindran, pediatrician from Kannur, who passed away at 72

Photo: Arranged

● വിവിധ സർക്കാർ ആശുപത്രികളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
● സാധാരണക്കാരുടെ പ്രിയപ്പെട്ട ഡോക്ടറായിരുന്നു ഹരീന്ദ്രൻ.
● ഭാര്യ: രേണുക, മക്കൾ: ഡോ. അതുൽ, അളക.
● നിരവധി പേർ അനുശോചനം അറിയിച്ചു.

കണ്ണൂർ: (KVARTHA) ജനകീയ ഡോക്ടറായി അറിയപ്പെടുന്ന ശിശുരോഗ വിദഗ്ധൻ പള്ളിക്കുളം ശ്രീലകത്തിൽ ഡോ. ഹരീന്ദ്രൻ (72) അന്തരിച്ചു. ഞായറാഴ്ച രാവിലെ ഒൻപത് മുതൽ രണ്ട് വരെ വീട്ടിൽ ഭൗതിക ശരീരം പൊതു ദർശനത്തിന് വെക്കും. സംസ്കാരം ഉച്ചയ്ക്ക് 2ന് പയ്യാമ്പലത്ത് നടക്കും. 

വിവിധ സർക്കാർ ആശുപത്രികളിൽ സേവനം അനുഷ്ഠിച്ച സാധാരണക്കാരുടെ പ്രിയങ്കരനായ ഡോക്ടറായിരുന്നു ഹരീന്ദ്രൻ. 

പരേതരായ രാമൻ്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: രേണുക (റിട്ട. അസി. എക്സിക്യൂട്ടീവ് എൻജിനിയർ, കെഎസ്ഇബി). മക്കൾ: ഡോ. അതുൽ (ഗ്യാസ്ട്രോളജിസ്റ്റ്, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ - കണ്ണൂർ), അളക (എൻജിനീയർ, യുഎസ്). മരുമക്കൾ: ഡോ. ജിപിന (ഗവ. സർവീസ്), വിപിൻ (എൻജിനിയർ, യുഎസ്). സഹോദരങ്ങൾ: നാരായണൻ, കമലാക്ഷി, പുരുഷോത്തമൻ, ലീന.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Summary: Dr. Hareendran (72), a well-known pediatrician in Kannur, passed away. He was popular among the সাধারণ people for his service in various government hospitals. His body will be available for public viewing at his residence, and the funeral will be held at Payyambalam.

#DrHareendran, #Kannur, #Pediatrician, #KeralaObituary, #IndianDoctor, #CommunityDoctor

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia