ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 20.05.2016) അമ്മ മരിച്ചതറിഞ്ഞിട്ടും കര്‍ത്തവ്യനിരതനായി തിരുവനന്തപുരം ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍. മുന്‍ മന്ത്രി തച്ചടി പ്രഭാകരന്റെ ഭാര്യയും പല്ലന മഹാകവി കുമാരനാശാന്‍ ഹൈസ്‌കൂള്‍ പ്രധാനാധ്യാപികയുമായിരുന്ന സരോജിനി അമ്മ (73) വ്യാഴാഴ്ചയാണ് മരിച്ചത്.
അമ്മ മരിച്ച വിവരം ഒപ്പമുള്ളവരെപ്പോലും അറിയിക്കാതെയാണു കലക്ടര്‍ ബിജു പ്രഭാകര്‍ ജോലി തുടര്‍ന്നത്. വോട്ടെണ്ണല്‍ ദിനമായ വ്യാഴാഴ്ച ജില്ലാ കലക്ടര്‍ എന്ന നിലയിലും മുഖ്യവരണാധികാരി എന്ന നിലയിലും തിരക്കേറിയ ദിനമായിരുന്നു.
വോട്ടെണ്ണല്‍ കേന്ദ്രമായ മാര്‍ ഇവാനിയോസ് കോളജില്‍ ചുമതലക്കാരനായി ബിജു പ്രഭാകര്‍ നിറഞ്ഞുനിന്നു. ജില്ലയിലെ തിരക്ക് അടങ്ങിയ ശേഷമാണു ബിജു പ്രഭാകര്‍ കായംകുളത്തേക്കു തിരിച്ചത്. സരോജിനി അമ്മയുടെ സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് കായംകുളം കരീലക്കുളങ്ങരയിലെ വസതിയില്‍ നടക്കും.
Keywords: District Collector, Thiruvananthapuram, Voters, Kerala, Assembly Election, Election-2016, Mother, Dead, Obituary.
അമ്മ മരിച്ച വിവരം ഒപ്പമുള്ളവരെപ്പോലും അറിയിക്കാതെയാണു കലക്ടര്‍ ബിജു പ്രഭാകര്‍ ജോലി തുടര്‍ന്നത്. വോട്ടെണ്ണല്‍ ദിനമായ വ്യാഴാഴ്ച ജില്ലാ കലക്ടര്‍ എന്ന നിലയിലും മുഖ്യവരണാധികാരി എന്ന നിലയിലും തിരക്കേറിയ ദിനമായിരുന്നു.
Keywords: District Collector, Thiruvananthapuram, Voters, Kerala, Assembly Election, Election-2016, Mother, Dead, Obituary.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

