G Marimuthu | ഡബ് ചെയ്യുന്നതിനിടയില്‍ ഹൃദയാഘാതം; സീരിയല്‍-സിനിമ താരം മാരിമുത്തു അന്തരിച്ചു
Sep 8, 2023, 11:47 IST
ചെന്നൈ: (www.kvartha.com) പ്രശസ്ത സീരിയല്‍ - സിനിമ താരം മാരിമുത്തു അന്തരിച്ചു. 58വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച (08.09.2023) രാവിലെയായിരുന്നു അന്ത്യം. തമിഴ് സീരിയലിന് ഡബ് ചെയ്യുന്നതിനിടയിലാണ് ഹൃദയാഘാതം ഉണ്ടായത്. നടന്റെ വിയോഗത്തില്‍ തമിഴ് സിനിമയില്‍ നിന്ന് നിരവധിപേരാണ് അനുശോചനമര്‍പിച്ചിരിക്കുന്നത്.
വസന്ത്, എസ് ജെ സൂര്യ എന്നിവര്‍ക്കൊപ്പം സഹ സംവിധായകനായി പ്രവര്‍ത്തിച്ച മാരിമുത്തു കണ്ണും കണ്ണും, ബുലിവാല്‍ എന്നീ രണ്ട് സിനിമകളുടെ സംവിധായകനായിട്ടുണ്ട്. തുടര്‍ന്നാണ് സിനിമയില്‍ അഭിനേതാവാകുന്നത്.
മിഷ്‌കിന്‍ സംവിധാനം ചെയ്ത 'യുത്തം സെയ്' എന്ന ചിത്രത്തില്‍ ലീഡ് റോള്‍ ചെയ്തുകൊണ്ടാണ് മാരി മുത്തു ആദ്യമായി അഭിനയിക്കുന്നത്. നിരവധി സീരിയലുകളില്‍ പ്രധാന വേഷത്തിലെത്തിയ മാരിമുത്തു അവസാനമായി അഭിനയിച്ച ചിത്രം നെല്‍സണ്‍ ദിലീപ്കുമാര്‍ - രജനികാന്തിന്റെ ജയിലറാണ്. ജയിലറിലെ നടന്റെ കഥാപാത്രം ശ്രദ്ധേയമായിരുന്നു.
Actor #Marimuthu (58) who was dubbing for the serial #EthirNeechel this morning suddenly fainted and passed away due to a cardiac arrest#RIPMarimuthu pic.twitter.com/AWdYeelO6p
— Chennai Times (@ChennaiTimesTOI) September 8, 2023
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.