Died | 'യു കെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് ട്രാവല്‍ ഏജന്‍സി ഉടമ വഞ്ചിച്ച യുവാവ് ജീവനൊടുക്കി'
Dec 31, 2022, 21:10 IST
കണ്ണൂര്‍: (www.kvartha.com) തളിപ്പറമ്പിലെ ട്രാവല്‍ ഏജന്‍സി സ്ഥാപനം കേന്ദ്രീകരിച്ച് നടന്ന കോടികളുടെ തട്ടിപ്പിന് ഇരയായ യുവാവ് ജീവനൊടുക്കിയതായി പൊലീസ് പറഞ്ഞു. വയനാട് പുല്‍പ്പള്ളി സ്വദേശിയായ ടോമി - വിന്‍സി ദമ്പതികളുടെ മകന്‍ മൂത്തേടത്ത് അനുപ് ടോമി (24) ആണ് മരിച്ചത്. ജോലി തട്ടിപ്പിനിരയായ യുവാവ് വിദേശത്ത് നല്ലൊരു ജോലിയെന്ന സ്വപ്നം ബാക്കി വെച്ചാണ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ആറുലക്ഷം രൂപയാണ് യുവാവ് വിസയ്ക്കായി നല്‍കിയിരുന്നതെന്നാണ് പറയുന്നത്. കണ്ണൂര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്‍പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോളം പേരില്‍ നിന്ന് തളിപ്പറമ്പ് ചിറവക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സ്റ്റാര്‍ ഹൈറ്റ്‌സ് എന്ന സ്ഥാപനം കോടികള്‍ തട്ടിയെടുത്തെന്നാണ് ആരോപണം. യുകെ യിലേക്ക് വിസ വാഗ്ദാനം ചെയ്തു ട്രാവല്‍സ് നിരവധി പേരില്‍ നിന്നായി ബാങ്ക് വഴിയും നേരിട്ടും അഞ്ചു ലക്ഷം മുതല്‍ ആറരലക്ഷം രൂപ വരെയാണ് വാങ്ങിയതായി പരാതിക്കാര്‍ പറയുന്നു.
പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും വിസയോ കൊടുത്ത പണമോ ലഭിക്കാതെയായ ഉദ്യോഗാര്‍ത്ഥികള്‍ ഉടമയെ തേടിയെത്തുമ്പോഴെക്കും ഇയാള്‍ ട്രാവല്‍ ഏജന്‍സി പൂട്ടി മുങ്ങുകയായിരുന്നുവെന്നാണ് ആരോപണം. ഉദ്യോഗാര്‍ത്ഥികള്‍ പലരും ഉടമയുടെ വീട് തേടിയെത്തിയെങ്കിലും ഇയാള്‍ സ്ഥലത്തില്ലെന്ന വിവരമാണ് അറിഞ്ഞത്. ട്രാവല്‍ ഏജന്‍സി ഉടമയ്ക്കതിരെ ചിലര്‍ തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ആലക്കോട് സ്വദേശിയായ യുവാവ് ഉള്‍പെടെ ഏഴുപേരുടെ പരാതിയില്‍ തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ട്രാവല്‍ ഏജന്‍സി ഉടമ പിപി കിഷോറിന്റെ നേതൃത്വത്തിലുള്ള കൊച്ചിയിലെ ഓഫീസും പൂട്ടിയ നിലയിലാണ്.

Keywords: Latest-News, Kerala, Kannur, Died, Dead, Top-Headlines, Obituary, Investigates, Youth found dead.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.