ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: കേരളത്തിലെ ആദ്യ ഡി.ജി.പി റിട്ട. പി. വിജയന് (ഐ.പി.എസ്) (87) അന്തരിച്ചു. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്നാണ് മരണം. ഓഗസ്ത് 27നു എ.കെ.ജി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന വിജയന് തിങ്കളാഴ്ച്ച രാത്രി എട്ട് മണിയോടെയാണ് മരിച്ചത്. താവക്കരയിലെ 'തൃവേണിയി'ല്‍ ദര്‍ശനത്തിന് വച്ചിട്ടുള്ള മൃതദേഹം ചൊവ്വാഴ്ച്ച രാവിലെ 11നു പയ്യാമ്പലത്ത് സംസ്ക്കരിക്കും.
തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്നു 15 ദിവസമായി എ.കെ.ജി. ആശുപത്രി ന്യൂറോ ഐ.സിയുവിലായിരുന്നു. ഭാര്യയും മക്കളും മരണ സമയത്ത് ആശുപത്രിയിലുണ്ടായിരുന്നു.
1952 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് വിജയന്. ആന്ധ്രാപ്രദേശില്‍ പീസ് കീപ്പിങ് ഫോഴ്സില്‍ കാട്പളികൂടം യൂണിറ്റ് മേധാവിയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കേരളം രൂപീകരിച്ച ശേഷം പാലക്കാട് എസ്.പിയായി. തുടര്‍ന്നു കാസര്‍കോട്, കോഴിക്കോട് ജില്ലകളിലടക്കം എട്ട് ജില്ലകളില്‍ എസ്.പിയായി ജോലി ചെയ്തു. എറണാകുളം സിറ്റി പോലീസ് കമ്മീഷണായും പ്രവര്‍ത്തിച്ചു.
വടക്കന്‍ മേഖല റേഞ്ച് ഐ.ജി, ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍, ഇലക്ട്രിസിറ്റി ബോര്‍ഡ് കമ്മീഷണര്‍, വിജിലന്‍സ് ഐ.ജി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1983ല്‍ കേരളത്തിലെ ആദ്യ ഡി.ജി.പിയായി സേവനം അനുഷ്ടിച്ചു സര്‍വ്വീസില്‍ നിന്നും വിരമിച്ചു. വിരമിച്ച ശേഷം, ഹൈക്കോടതി ജസ്റ്റിസ് നാരായണ പിള്ള കമ്മീഷന് മെമ്പര്‍ സെക്രട്ടറിയായി അഞ്ച് വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. മൃതദേഹത്തില്‍ കണ്ണൂര്‍ റേഞ്ച് ഐ.ജി. ജോസ് ജോര്‍ജജ്, എസ്.പി. രാഹുല്‍ ആര്. നായര്‍ എന്നിവര്‍ റീത്ത് സമര്‍പ്പിച്ചു.
ഭാര്യ: തങ്കം വിജയന്. മക്കള്‍: അനിത (യു.എസ്.എ), അഖില (ഡല്‍ഹി), സായിറാം (ബാംഗ്ലൂര്‍). മരുമക്കള്‍: ഡോ. എ.എന്‍. സുന്ദര്‍ റാം(യു.എസ്.എ), എസ്.വി. നായര്‍(ഡല്‍ഹി), ബിന്ദു സായിറാം (ബാംഗ്ലൂര്‍).
പിതാവ്: ഡോ. ശേഖരന്. മാതാവ്; ടി.കെ. ശാരദ. സഹോദരങ്ങള്‍: ലക്ഷ്മണന് (മുബൈ), ഡോ. പി. മാധവന് (കണ്ണൂര്‍), പരേതനായ പി. ദിവാകരന്.

Keywords: P Vijayan DGP, Kannur, Kerala, Malayalam News, Obituary, Kvartha, Charamam, Police, Commissioner, IPS.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.